സിനിമാ ഡെസ്‌ക്
മുംബൈ: ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ടിരുന്ന പ്രണയ ജോഡികളാണ് രൺബീർ കപൂറും, കത്രീന കൈഫും. എന്നാൽ, ഇന്നലെ ഇരുവരും വാർത്തകളിൽ നിറഞ്ഞത് തമ്മിൽ തല്ലിയതിന്റെ പേരിലാണ്. ആരാധികയോട് ഐലവ്‌യു പറഞ്ഞതിൻറെ പേരിൽ നടൻ രൺബീർ കപൂറിന്റെ കരണത്ത് കത്രീന കൈഫ് അടിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ബോളിവുഡ് ഏറ്റവുമധികം ചർച്ച ചെയ്ത പ്രണയ ജോഡികളിലൊന്നായ കത്രീനയുടെയും രൺബീർ കപൂറിൻറെയും പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. ഇരുവരും വേർപിരിഞ്ഞതിന് ശേഷം ജഗ്ഗ ജസൂസ് എന്ന സിനിമയിൽ ഒന്നിക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഇരുവരും ഒരു വേദിയിൽ എത്തുന്നതിനിടയിലാണ് സംഭവം.
കാറിൽ സഞ്ചരിക്കുന്ന ഇരുവരുടെയും വീഡിയോയാണ് വൈറലാകുന്നത്. രൺബീർ ഫോണിലൂടെ ആരാധകരോട് ഐ ലവ് യു പറയുകയും ചുംബനം നൽകുകയും ചെയ്യുന്നതിനിടയ്ക്ക് കത്രീന താരത്തിന്റെ ചെകിട്ടത്ത് അടിച്ചു. ബ്രഷ് കൊണ്ടുള്ള അപ്രതീക്ഷിത അടി കിട്ടിയ രൺബീർ ആദ്യം ഞെട്ടുകയും പിന്നീട് കത്രീനയെ ദേഷ്യത്തോടെ നോക്കുന്നതുമാണ് വീഡിയോയിൽ. കത്രീന തന്നെയാണ് തൻറെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.