നടി മകളെ തട്ടിക്കൊണ്ടു പോയതായി പരാതിയുമായി രണ്ടാം ഭർത്താവിന്റെ പരാതി

സ്വന്തം ലേഖകൻ

ചെന്നൈ: നടി വനിത വിജയകുമാർ മകളെ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി മുൻ ഭർത്താവ് ആനന്ദ് രാജ. വനിതയുടെ രണ്ടാം വിവാഹമായിരുന്നു ആനന്ദുമായി. ഈ ബന്ധത്തിലുണ്ടായ മകൾ കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ആനന്ദിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. വനിത പിന്നീട് ഡാൻസർ റോബർട്ടിനെ വിവാഹം ചെയ്യുകയും ചെയ്തു.
എന്നാൽ ആനന്ദിന്റെ ഗൂഡാലോചനയാണ് ഇതെന്നും മകൾ സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം പോന്നതാണെന്നും വനിത പ്രതികരിച്ചു. 2012ൽ ഞങ്ങൾ വേർപിരിഞ്ഞു. തിങ്കൾ-വെള്ളി വരെയുള്ള ദിവസങ്ങളിൽ മോളേ അയാൾ വളർത്തണമെന്നും ശനി-ഞായർ ദിവസങ്ങളിൽ എന്നോടൊപ്പം നിർത്തണമെന്നുമായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഒരു ദിവസം പെട്ടെന്ന് അയാൾ മകളുമായി ഹൈദരാബാദിലേയ്ക്ക് മാറി. പിന്നീട് മകൾ വിളിച്ച് കൂടെ വരണമെന്ന് പറഞ്ഞപ്പോൾ കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. ഇവിടെ വന്നപ്പോഴാണ് അവൾ അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞതെന്നും എന്നും കരച്ചിലായിരുന്നെന്നും മനസ്സിലാക്കിയത്. അച്ഛൻ അവളുടെ കാര്യങ്ങൾ ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇപ്പോൾ അവൾ സുരക്ഷിതയാണ് അവളെ ആരും തട്ടിക്കൊണ്ടു പോന്നിട്ടില്ലെന്നും വനിത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top