ഇന്ത്യന്‍ ലുക്ക് വന്ന വഴിയറിയാന്‍ എമി ജാക്‌സണ്‍ ഡിഎന്‍എ പരിശോധനയ്ക്ക്; ബ്രിട്ടീഷ് വംശജയാണെന്ന് തെളിയിക്കാന്‍ താരം

തമിഴ് സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടിയാണ് എമി ജാക്‌സണ്‍. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും കൈ നിറയെ ചിത്രങ്ങള്‍ എമിയെ തേടിയെത്തി. മിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി വെള്ളിത്തിരയിലെത്തിയ താരം ഇപ്പോഴാരു കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

എമി ഇന്ത്യന്‍ വംശജയാണെന്നാണ് ഭൂരിപക്ഷം ആരാധകരുടെയും ധാരണ. എന്നാല്‍ ബ്രിട്ടീഷ് വംശജയാണ് താരം. തനിക്ക് ബ്രിട്ടീഷുകാരിയുടെ ലുക്കില്ലെന്നാണ് ഭൂരിഭാഗം ആരാധകരും പറയാറുള്ളതെന്നും ആരാധകരുടെ ഈ ചോദ്യം കേട്ട് മടുത്തെന്നും ഒടുവില്‍ താന്‍ ഇത് ഉറപ്പിക്കാനായി ഡി എന്‍ എ ടെസ്റ്റിന് വിധേയയായെതെന്നും താരം പറയുന്നു. കുടുംബ ചരിത്രം അറിയാനാണ് ഞാന്‍ ടെസ്റ്റിന് മുതിര്‍ന്നത്.’ എന്റെ അച്ഛന്റെ അമ്മ പോര്‍ച്ചുഗീസ് വംശജയാണ്. അച്ഛന്റെ കുടുംബത്തെക്കുറിച്ചും എനിക്ക് ഒന്നുമറിയില്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ എനിക്ക് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന് മനസ്സിലായി. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ് ലഭിക്കും. ഒരു വ്യക്തിയുടെ കുടുംബ വേരുകളെക്കുറിച്ച് ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും. നമ്മുടെ പൂര്‍വികരുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും കൂടുതലറിയാനാണ് ഞാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തിയതെന്നും താരം വ്യക്തമാക്കി.

അലന്‍ ജാക്സണ്‍-മാര്‍ഗറീറ്റ ജാക്സണ്‍ ദമ്പതികളുടെ മകളായിട്ടാണ് എമി ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു.

Top