ആഞ്ജനേയനുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ പോലും ഉപേക്ഷിച്ച് ജീവിക്കേണ്ടി വന്ന നടിയാണ് അനന്യ. എന്നാല്‍, അനന്യ ഇപ്പോള്‍ സന്തോഷവതിയാണെന്നാണ് പറയുന്നത്. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആയിരുന്നാല്‍ കൂടി നല്ല സംരക്ഷണമാണ് അദ്ദേഹത്തില്‍നിന്നു ലഭിക്കുന്നതെന്ന് അനന്യ പറഞ്ഞിരുന്നു.അനന്യ ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷവതിയാണ്.
ആഞ്ജനേയനൊപ്പം വിദേശ യാത്രകളിലാണ് അനന്യ. പ്ലാന്‍ ചെയ്യാത്ത ഒരു യാത്രയായിരുന്നു അത്. മലമുകളിലേക്കും വനങ്ങളിലേക്കും യാത്ര പോകാന്‍ അനന്യയ്ക്ക് ഏറെ താല്‍പര്യമാണ്. ആഞ്ജനേയനും യാത്രയെ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട് പറയുകയും വേണ്ട. വളരെ ഹാപ്പി ലൈഫ്.അങ്ങനെ പോയൊരു യാത്രയുടെ ത്രില്ലിലാണ് നടി അനന്യ. വിവാഹമൊക്കെ കഴിഞ്ഞിട്ടും സിനിമയില്‍ സജീവമായി നിന്ന അനന്യ, ഇപ്പോള്‍ കരിയറിനു ചെറിയ ബ്രേക്ക് നല്‍കിയിരിക്കുകയാണ്.
ഒരു ദിവസം ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വീട്ടില്‍ പോലും പറയാതെ, ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലെ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത്. പണ്ടേയുള്ള സ്വപ്നമാണ് ഹിമാലയത്തിലേക്കൊരു യാത്രയെന്ന് അനന്യ പറയുന്നു. അതിനെ കുറിച്ചൊക്കെ ആലോചിച്ചിരിക്കവേയാണ് ആ ക്ഷേത്രങ്ങളെ കുറിച്ചോര്‍ത്തത്. നമുക്ക് പോയാലോ എന്നു വെറുതെ ചോദിച്ചപ്പോള്‍ ആള് സമ്മതം പറഞ്ഞു, പിന്നെ താമസിച്ചില്ല, ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കുമുള്ള യാത്ര തുടങ്ങി.
അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. അതുകൊണ്ടുതന്നെ മറ്റ് സങ്കടങ്ങളൊന്നും തന്നെ തളര്‍ത്തിയില്ല. എല്ലാം തരണം ചെയ്ത് ഇവിടം വരെ എത്തി. നല്ല സിനിമകള്‍ ചെയ്യാനായാണ് അനന്യ സിനിമയിലൊരു ചെറിയ ഇടവേള എടുത്തത്. ശക്തമായ കഥാപാത്രവുമായി വീണ്ടും തിരിച്ചുവരുന്നുവെന്നാണ് അനന്യയ്ക്ക് പറയാനുള്ളത്.