മീ ടു ക്യാംപെയ്‌നുകള്‍ ചര്‍ച്ചയാകുമ്പോഴും ഇവിടെയുള്ള ആളുകളുടെ മനോഭാവം മാറുന്നില്ലെന്ന് നടി അന്‍സിബ. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.
നിങ്ങളുടെ നഗ്ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ കമന്റുമായി എത്തി അയാള്‍ വീണ്ടും പ്രതികരിക്കുകയുണ്ടായി. ഇയാള്‍ അശ്ലീലസന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പരാതിപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി. മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകയാണെന്ന് അന്‍സിബ പറയുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അന്‍സിബ പറയുന്നു.