ബോളിവുഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ ആഷിഖിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗര്‍വാള്‍. ചിത്രത്തിന്റെ വിജയത്തോടെ അനുവിനെ തേടി നിരവധി അവസരങ്ങളാണ് വന്നത്. തൊണ്ണൂറുകളില്‍ തിളങ്ങുന്ന താരമായി മാറിയ അനുവിനെ കാത്തിരുന്നത് പക്ഷേ വന്‍ ദുരന്തമായിരുന്നു. 1999ല്‍ ഒരു കാറപകടത്തില്‍ പെടുകയായിരുന്നു അനു. പ്രശസ്തിയുടെ നെറുകയില്‍ നിന്ന അനുവിന് പ്രശസ്തിയും ജീവിതവും അപകടത്തിലൂടെ നഷ്ടമായി. അപകടത്തില്‍ മാസങ്ങളോളും മുംബൈ ആശുപത്രിയില്‍ കോമ അവസ്ഥയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഭാഗ്യം കൊണ്ട് അനുവിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ബോളിവുഡില്‍ നിന്ന് ഈ താരസുന്ദരി അപ്രത്യക്ഷയായി. സിനിമയില്‍ നിന്നും വിട്ട് കഴിയുന്ന നടി ഇപ്പോള്‍ യോഗപരിശീലവുമായി കഴിയുകയാണ്. 2015ല്‍ തന്റെ ആത്മകഥ പുറത്തിറക്കിയ താരം കിംഗ് അങ്കിള്‍, കസബ്തമാശ തുടങ്ങിയ ചിത്രങ്ങളിലും മുന്‍പ് അഭിനയിച്ചിരുന്നു.
സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്
Tags: actress anu agarwall