അനുമോള്‍ക്ക് ഇതെന്ത് പറ്റി? വൈറലാവുന്ന ചിത്രങ്ങളുടെ സത്യം…

നടി അനുമോള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം കണ്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കും. തല മൊട്ടയടിച്ചുള്ള നടിയുടെ ഫോട്ടോസായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആദ്യമെത്തിയത്. എന്തോ അപകടം പറ്റി മുഖത്തിനും തലയ്ക്കും സാരമായി പരുക്കേറ്റ അനുവിന്റെ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന മരം പെയ്യുമ്പോള്‍ എന്ന സിനിമയ്ക്ക് വേണ്ടി അനുമോള്‍ മേക്കോവര്‍ നടത്തിയതായിരുന്നു ആ ചിത്രങ്ങള്‍.  ഫോട്ടോ പങ്കുവെച്ച് കൊണ്ട് അനു തന്നെ ഒരു വേദനയുടെ കഥയും പറഞ്ഞിരിക്കുകയാണ്.ചില വിഷമങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മളില്‍ മാറ്റം വരുത്താറുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം മാത്രമേയുള്ളു. ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേയുള്ളുവെന്നും അനുമോള്‍ പറയുന്നു. നാല്‍പത് വര്‍ഷം മുന്‍പ് മുംബൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം അനില്‍ തോമസ് ഈ ചിത്രം സംവിധാനം ചെയ്തത്. മായാശങ്കര്‍ എന്ന നഴ്‌സിന്റെ വേഷത്തിലാണ് അനുമോള്‍ അഭിനയിച്ചത്. ക്രൂരമായി മാനഭംഗത്തിന് ഇരയായ ഒരു നഴ്‌സ് ദയാവധത്തിന് അപേക്ഷിക്കുന്നതും എന്നാല്‍ ഇന്ത്യയിലെ നിയമം ദയാവധം നിരേധിച്ചിരിക്കുന്നതിനാല്‍ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. വിനീത്, ഇര്‍ഷാദ്, മുകേഷ്, ലക്ഷ്മി നായര്‍, സോന നായര്‍, ഐശ്വര്യ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top