നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായി സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ രീതിയിൽ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി. സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.
നടി നിമിഷ സജയന് പിന്നാലെ ആണ് നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ ഉള്‍പ്പെടുന്നത്. തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് അപര്‍ണ്ണ ബാലമുരളി. അഞ്ച് വര്‍ഷത്തെ വരുമാനം മറച്ചുവെച്ച് അപര്‍ണ ബാലമുരളി 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാം എന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചു എന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരേയും സമാന ആരോപണം വന്നത്.