അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാനാവില്ല.ഞാൻ ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല-നടി അശ്വതി ബാബു

കൊച്ചി : ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല. ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റേതാണ് ഈ വാക്കുകൾ. കൊച്ചിയിൽ മയക്കുമരുന്നുമായി സിനിമ സീരിയൽ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തിരുന്നു . നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങള്‍ വിലവരുന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയതാണ് താനെന്ന് അശ്വതി പറയുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും ഇവർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവൽസ് ഓഫിസിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ തട്ടിയെടുത്തതിന് അശ്വതിയുടെ സുഹൃത്ത് നൗഫലിനെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. ട്രാവൽസ് ഉടമയുടെ പരാതിയിൽ പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കു കൂടി അവകാശപ്പെട്ടതാണ് ട്രാവൽസും അതിന്റെ വാഹനങ്ങളും എന്നും തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി പറഞ്ഞു. ചെറിയ പ്രായത്തിൽ കൊച്ചിയിലെത്തുമ്പോൾ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്കു നേരെയാണ് ആരോപണ മുന ഉയർത്തുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറയുന്നു. പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് അശ്വതി മനോരമ ഓൺലൈനോടാണ് തന്റെ കഥ വിവരിച്ചത്.

എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർത്തു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് നടക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായിരുന്നു അത്.

നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.

Top