ആര്യയുടെ ജീവതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സുഹൃത്ത് ആരാണ്; ഫേയ്‌സ് ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തതില്‍ ഞെട്ടി ആരാധകര്‍

ബഡായി ബംഗ്ലാവിലൂടെ മലയാളി ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആര്യയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റുകണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്നെ കരിയറും ജീവിതവും നശിപ്പിക്കാന്‍ ഒരു സ്ത്രീ സുഹൃത്ത് ശ്രമിക്കുന്നെന്നായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.

ചില ആളുകളെ നമ്മുടെ ജീവിതത്തില്‍ നിന്ന് വലിച്ചെറിഞ്ഞാലും വീണ്ടും അലട്ടിക്കൊണ്ടിരിക്കുമെന്നും ഇതൊരു പ്രൊഫഷനല്‍ ജലസി ആണെന്നും ആര്യ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ പറഞ്ഞു. എന്നാല്‍ ആ സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആര്യ തയ്യാറായില്ല

ഇതുണ്ടായത് ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്നാണ്. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇതേ വ്യക്തി തന്നെയാണ് ഇപ്പോള്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ആര്യ വ്യക്തമാക്കി.

എങ്ങനെ പ്രതികരിയ്ക്കും ഇത്തരക്കാരോട് എന്ത് പറയണമെന്നോ എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.

താങ്കളോട് ഒന്നേ എനിക്ക് പറയാനുള്ളൂ, ‘തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്’. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും- ആര്യ പറഞ്ഞു.

Top