ആക്രമണത്തിന് ഇരയായ നടിയെ ചെറുപ്പം മുതൽ അറിയാം; ദിലീപാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നറിഞ്ഞാൽ ഞെട്ടും; നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണ് എന്നറിയുന്നത് ഞെട്ടലുണ്ടാക്കുമെന്ന് ഇന്ദ്രൻസ്. രണ്ടു പേരെയും വ്യക്തി പരമായി അറിയാമെന്നും സത്യം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് പറഞ്ഞു. ഈ വിഷയത്തിൽ എന്തു പറഞ്ഞാലും അപകടത്തിലാകും. അതുകൊണ്ടും ഒന്നും പറഞ്ഞിട്ടില്ല. നമ്മളെ ഏതെങ്കിലും ഒരു പക്ഷത്താക്കിക്കളയും. അത് വേദനയാണെന്നും അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ പറഞ്ഞു.

എനിക്ക് അറിയാവുന്ന ആൾ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞാൽ തന്നെ അതിശയകരമായി തോന്നും. എനിക്ക് രണ്ടു പേരെയും അറിയാം. നടിയെ കുഞ്ഞിലെ മുതൽ അറിയാം. അച്ഛനുമായി നല്ല സൗഹൃദമാണ്. നല്ല മോളാണ്. മോളെ പോലെ തന്നെയാണ്. നടന്നതെല്ലാം സങ്കടമുള്ള കാര്യമാണ്. സത്യം എന്തെന്ന് അറിയാൻ കാത്തിരിക്കാം. നിയമം ശക്തമായാണ് പോകുന്നത്. ഇതിൽ ദുഃഖമേയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനുശേഷം താൻ നടിയെ ഫോൺ ചെയ്തില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് മറുപടി പറയാൻ തന്നെ വിഷമമായിരിക്കും. പിന്നീട് ആള് മിണ്ടാതിരിക്കുന്നല്ലോ സഹായിച്ചില്ലല്ലോ എന്ന് രണ്ടുപേർക്കും തോന്നാം. ദിലീപിനോടും ഫോൺ വിളിച്ച് സംസാരിച്ചില്ല. കുറേ നാളിനു ശേഷം ഹോം കണ്ടാണ് ദിലീപ് എന്നെ ഫോൺ വിളിക്കുന്നത്. അപ്പോൾ പടത്തിനേക്കുറിച്ച് സംസാരിച്ചത്.

ഈ സംഭവം അവരുടെ മാത്രമല്ല ഒരുപാട് വ്യക്തികളുടെ മനസിൽ മുറിവുണ്ടാക്കി. ഇതിനുശേഷം ഒരുപാട് സൂക്ഷിക്കാൻ തുടങ്ങി. എല്ലാവരും അവരവരിലേക്ക് ചുരുങ്ങുകയാണ്. കൂടുതൽ ചുരുങ്ങാൻ കാരണമായി. കൂട്ടുകെട്ടുകളാണ് പ്രശ്നം. കൂടെ നടക്കുന്ന ആൾ എന്തു ചെയ്യുമെന്ന് പറയാനാവില്ല. അത് ഇങ്ങനെയല്ലേ വരൂ. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കാൻ തുടങ്ങി. കൂടെകൊണ്ടുവരുന്ന സഹായിയുടേയും മറ്റും കാര്യങ്ങളിൽ. എന്നാൽ ഇത് സിനിമയിലെ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഒരു അംഗത്തെ പുറത്താക്കാൻ അമ്മയ്ക്ക് അവകാശമില്ല. ദിലീപിനെ പുറത്താക്കിയതിന്റെ ഭവിഷ്യത്ത് സംഘടന അനുഭവിച്ചു. നോട്ടീസ് കൊടുത്തു കാരണം ചോദിക്കാം. കുറ്റക്കാരനാണെന്നു കണ്ടാൽ മാറി നിൽക്കാൻ പറയാം. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് ഒന്നും ചെയ്യാനാവില്ല.- ഇന്ദ്രൻസ് പറഞ്ഞു.

Top