നടി ആക്രമിക്കപ്പെട്ട കേസില്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും നടി രമ്യാ നമ്പീശനുമെതിരെ വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ രംഗത്ത്. കേസിലെ പ്രതിയാണ് മാര്‍ട്ടിന്‍. കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും രമ്യാ നമ്പീശന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫല്‍റ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് വളിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാന്‍ ഒരുക്കിയ കെണിയാണെന്ന് മാര്‍ട്ടിന്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും രമ്യ നമ്പീശനും ലാലും ചേര്‍ന്നാണ് ദിലീപിനെ കുടുക്കാന്‍ കെണിയൊരുക്കിയത്. ദിലീപിനെ കുടുക്കിയതിന് മഞ്ജുവിന് പ്രതിഫലമായി മുംബൈയില്‍ ഫ്‌ലാറ്റും ഒടിയന്‍ സിനിമയില്‍ വേഷവും ലഭിച്ചു. കേസിലെ വിചാര നടപടികളുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.
നടിയെ ആക്രമിച്ച മാര്‍ട്ടിന്‍ ആദ്യം നല്‍കിയ മൊഴി നല്‍കിയിരുന്നു. ദിലീപിന് എതിരായിട്ടായിരുന്നു ഈ മൊഴി. പിന്നീട് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ തനിക്ക് ഭയമാണന്നും അയാളുടെ സാന്നിധ്യത്തില്‍ മൊഴി നല്‍കാന്‍ ഭയപ്പെടുന്നുവെന്നും പറഞ്ഞ മാര്‍ട്ടിന്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതിക്കുമുന്‍പാകെ രഹസ്യമൊഴി നല്‍കി. ആദ്യ മൊഴിയില്‍നിന്നും വ്യത്യസ്തമായി ദിലീപിന് അനുകൂലമായിട്ടായിരുന്നു രഹസ്യമൊഴി.
ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ കേസില്‍ ഉണ്ടെന്നാണ് വിവരം. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.