കൊച്ചി: നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കേസവസാനിപ്പിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. അന്വേഷണം തുടങ്ങും മുമ്പേ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും കേസ് അന്വേഷണം പള്‍സര്‍ സുനിയില്‍ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. കേസില്‍ നിര്‍ണായക തെളിവായ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സുനി സംഭവ ദിവസവും പിന്നീടും ഫോണില്‍ വിളിച്ച നിരവധി പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. നടി വഴിയില്‍ ഇറക്കിവിട്ട ശേഷം ഗിരിനഗറിലെ വീട്ടിലെത്തി ആരെയാണ് കണ്ടെതെന്ന കാര്യവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവരെ ഒഴിവാക്കി സുനിയാരെയാണ് കണ്ടെതെന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഗാന്ധിനഗര്‍ ഭാഗത്തെ ഒരു ഫ്‌ളാറ്റിലും സുനി എത്തിയ കാര്യം പോലീസ് കണ്ടെത്തിയെങ്കിലും ഇതിനെകുറിച്ചും പോലീസ് മൗനം പാലിക്കുകയണ്.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവാദത്തിലേയ്ക്ക് നീങ്ങുന്നത്. കേസന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ആരും ഇക്കാര്യത്തില്‍ ഗൂഢാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിട്ടില്ല. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യാമാകൂ എന്നാണ് പോലീസ് നിലപാട്. ഇതിനിടയിലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി കേസവസാനിപ്പിക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നത്.
പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പോലീസ് കേസൊതുക്കാനുള്ള കാര്യങ്ങളാണ് പീന്നീട് നീക്കിയതെന്നാണ് സൂചന. ഇരയായ നടി നല്‍കിയ മൊഴിയിലും ആദ്യം പിടിയിലായ മാര്‍ട്ടിനും ക്വട്ടേഷനെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു. സംഭവത്തിനുശേഷം ഫോണ്‍ വിളിച്ച് സുനി സന്തോഷം പ്രകടിപ്പിച്ചതായി പ്രതിയായ മണികണ്ഠനും മൊഴി നല്‍കിയിരുന്നു. സുനി ഉപയോഗിക്കുന്ന മുന്ന് ഫോണ്‍ നമ്പറുകളിലേ വിശദാംശങ്ങള്‍ പോലീസ് ശേഖകരിച്ചിട്ടും സുനി വിളിച്ചതാരെയണെന്ന് പോലും പോലീസ് പുറത്ത് പറയാത്തതും ദുരൂഹത വര്‍ദ്ദിപ്പിക്കുന്നു. ക്വട്ടേഷനാണെന്ന് അറിയിച്ച് കൊണ്ടാണ് സുനി മാര്‍ട്ടിനുള്‍പ്പെടെയുള്ള പ്രതികളെ കൂടെ കൂട്ടുന്നത്. ഒരു മാസം മുമ്പേ ഇക്കാര്യം താനുമായി ചര്‍ച്ചചെയ്തായും മാര്‍ട്ടിന്റെ മൊഴിയിലുണ്ട്.
എന്നിട്ടും ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം വേണ്ടെന്ന് പോലീസ് നിലപാടാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകളില്‍ നിരവധി സിനിമാക്കാരമുായി ഏറെ നേരം സംസാരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെങ്കിലും ആരെയും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സുനിയുടെ കാമുകിയ്ക്ക് സിനിമാമേഖലയുമായുള്ള ബന്ധങ്ങളും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും കേസ് അട്ടിമറിയ്ക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നു.