താര രാജാക്കന്മാരുടെ ആരാധനാപാത്രം’ മാഡം പോലീസ് വലയിൽ ? നടിയെ ആക്രമിച്ചതിന് പിന്നില്‍ മറ്റൊരു ‘യുവനടി’? അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവില്‍…

കൊച്ചി:നടിയെ ആക്രമിച്ചതിന് പിന്നില്‍ മറ്റൊരു ‘യുവനടി’യാണെന്നും താര രാജാക്കന്മാരുടെ ആരാധനാപാത്രം കൂടിയായ ‘ മാഡം പോലീസ് വലയിൽ ആയെന്നും സൂചന . നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമേ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ അതെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സ്ത്രീ രൂപം കൂടുല്‍ തെളിഞ്ഞു വന്നുകൊണ്ടിരിക്കുയാണ് എന്ന് പറയേണ്ടി വരും.മലയാള സിനിമയിലെ ഒരു പ്രമുഖ നടിയിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. എന്നാല്‍ ഈ നടിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.ഇപ്പോള്‍ പറഞ്ഞ് പ്രചരിക്കുന്ന പല കഥകളുമായും നേരിട്ട് ബന്ധമുള്ള ആളാണ് ഈ നടിയെന്നും ചില സൂചനകളുണ്ട്. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ചതിന്റെ കേസില്‍ കാവ്യാ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. അതീവരഹസ്യമായാണ് പോലീസ് പരിശോധനയ്ക്കായെത്തിയത്. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്തരാണ് പരിശോധന നടത്തിയത്. നടി കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയുടെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. കത്തില്‍ രണ്ടിടത്താണ് ഇത്തരത്തില്‍ ഒരു കടയെ പറ്റി പരാമര്‍ശിക്കുന്നത്. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച് സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. ഇന്നലെ രാവിലെ 11നു തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് രണ്ട് മണിവരെ നീണ്ടു നിന്നു.കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചും വിവരങ്ങള്‍ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 ന് ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. രഹസ്യമായിട്ടായിരുന്നു പരിശോധന. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇവിടത്തെ ജീവനക്കാരെയും ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സജീവമായത്. ഇതിനു പിന്നാലെയാണ് ദിലീപിനെയും നാദിർഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

Top