നടിക്കെതിരായ അക്രമം: ഗുണ്ടാ വേട്ടയ്ക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്; കാപ്പ ചുമത്തി അകത്തിടും

തിരുവനന്തപുരം: കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗുണ്ടാവേട്ടയ്‌ക്കൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തത്. സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍, എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ 336 ഉം, കണ്ണൂരില്‍ 305 ഉം, തിരുവനന്തപുരത്ത് 236 ഉം എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള സ്ഥലങ്ങളാണിത്. ഒരു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയില്‍ നടിയ്ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കര്‍ശന തീരുമാനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിപക്ഷ ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പ്രതിരോധത്തിലായിരുന്നു.

Top