കൊച്ചി: ഭാവനയുടെ ബന്ദിയാക്കി ചിത്രീകരിച്ച് ദൃശ്യങ്ങളും ഫോട്ടോകളുമുപയോഗിച്ച് ബ്ലാകമെയില്‍ ചെയ്യാനുള്ള ഗൂഢാലോചനയായിരുന്നു പ്രതികളുടേതെന്നാണ് പോലീസ് സംശയിക്കുന്നത്.
മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് ഭാവനയെ ഇറക്കി വിട്ടത്. പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറി വന്ന ഭാവനയെ കണ്ട് സംവിധായകനും നടനുമായ ലാല്‍ ഞെട്ടി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആശ്വസിപ്പിച്ചു. പിന്നീട് റേഞ്ച് ഐജി വിജയനെ ഫോണില്‍ വിളിച്ചു. നടി തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇതോടെ കൊച്ചിയിലെ ഉന്നത പൊലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നടിയുടെ മൊഴിയെടുത്തു. പിന്നെ അറസ്റ്റും.
തട്ടിക്കൊണ്ട് പോകലില്‍ അന്താളിച്ചു പോയ നടിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംഭവം പൊലീസിനെ അറിയിക്കണമെന്ന് നിലപാട് എടുത്തതും ലാലായിരുന്നു. നടിയുടെ മൊഴിയെടുത്ത പൊലീസിന് ഡ്രൈവറും വഴിയില്‍ ഉപേക്ഷിക്കാന്‍ കൂട്ടു നിന്നതായി മനസ്സിലായി. ഇതോടെയാണ് ഡ്രൈവര്‍ മാര്‍ട്ടിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ തട്ടിക്കൊണ്ട് പോകലിന്റെ ചുരുള്‍ അഴിഞ്ഞു. മുന്‍ വൈരാഗ്യവും പണം തട്ടാനുള്ള താല്‍പ്പര്യവുമായിരുന്നു ഇതിന് കാരണം. നാണക്കേട് കാരണം നടി പുറത്തു പറയില്ലെന്നും കരുതി. സംവിധായകന്റെ വീട്ടില്‍ എത്തിച്ചതും ബോധപൂര്‍വ്വമാണ്. വീട്ടില്‍ അഭയം തേടുന്ന നടി പരാതിപ്പെടില്ലെന്നും കരുതി. എന്നാല്‍ ലാലിന്റെ നിലപാട് കാര്യങ്ങള്‍ മാറ്റി മറിഞ്ഞു. രണ്ട് മണിക്കൂറോളം ഭാവനയെ ഉപദ്രവിച്ചുവെന്നാണ് പരാതി.
അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. ഭാവന സഞ്ചരിച്ച വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ നടിയുടെ വാഹനത്തില്‍ കയറി ഓടിച്ചു പോവുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തില്‍ ചുറ്റിക്കറങ്ങിയ വാഹനം പുലര്‍ച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിര്‍ത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ കടന്നു കളയുകയായിരുന്നു.
രാത്രി ഒമ്പത് മണിക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് ഉപദ്രവിച്ചതായാണ് പരാതി. ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഭാവനയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. അപകമെന്ന തരത്തില്‍ സ്ീനുണ്ടാക്കി. അതിന് ശേഷം നടിയുടെ കാറിലേക്ക് കയറി. തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് ഡ്രൈവറെ കുറിച്ച് സംശയം തോന്നിയില്ല.
പിന്നീട് ഇവര്‍ കാറില്‍വച്ച് ഭാവനയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അര്‍ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കാര്‍ പാലാരിവട്ടത്തെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് വാഴക്കാലയിലുള്ള ഒരു സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭാവനയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടിക്ക് അടുത്താണ് അത്താണി. ഇതിനൊപ്പം നടിയെ ഡ്രൈവര്‍ ഉപേക്ഷിച്ച് പോയതും കാറിനുള്ളിലെ ചില പ്രവര്‍ത്തനവും സംശയത്തിന് ഇടനല്‍കി.
നടി പരാതി നല്‍കില്ലെന്ന് കരുതിയതുകൊണ്ട് മാര്‍ട്ടിന്‍ ഒളിവില്‍ പോയതുമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതു വരെ പൊലീസും വിവരം പുറത്തുവിട്ടില്ല. അതുകൊണ്ട് കാര്യങ്ങളെല്ലാം പുറംലോകം അറിഞ്ഞില്ല. ഭാവനയെ സംവിധായകന്റെ വീട്ടിന് അടുത്ത് എത്തിച്ചതും മാട്ടിനാണ്. ഇതും സംശയം ബലപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചലച്ചിത്ര താരങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ആളാണ് സുനില്‍. സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ ഭാവനയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്.
മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണു നടി പൊലീസിനു നല്‍കിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാര്‍ ഓടിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ സംഭവങ്ങള്‍ വിലയിരുത്തിയ പൊലീസ് മാര്‍ട്ടിനെ സംശയ നിഴലില്‍ കണ്ടു. ഇതോടെ കള്ളി പൊളിഞ്ഞു. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.