ടിക് ടോക്കിലെ മിന്നും താരമായി നടി ബിന്ദു പണിക്കരുടെ മകള്‍; ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്‌ക്കൊപ്പമെന്ന് ആരാധകര്‍

ടിക് ടോക് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമായി കളം നിറയുന്ന പ്രതിഭകളുടെ ഇടയില്‍ പുതിയ താരമായിരിക്കുകയാണ് അരുന്ധതി പണിക്കര്‍. സിനിമാതാരം ബിന്ദു പണിക്കരുടെ മകളാണ് അരുന്ധതി പണിക്കര്‍. കുറേയേറെ സിനിമകളിലെ ഡയലോഗുകള്‍ കോര്‍ത്തിണക്കി അരുന്ധതി ചെയ്ത ഡബ്‌സ്മാഷ് വീഡിയോകള്‍ക്ക് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടാവുന്നതും. ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ അമ്മയേപ്പോലെ തന്നെ മിടുക്കിയാണ് അരുന്ധതിയെന്നാണ് വീഡിയോ കാണുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്. മുമ്പ് ദിലീപിന്റെയും നാദിര്‍ഷയുടെയും മക്കള്‍ ചേര്‍ത്തൊരുക്കിയ വീഡിയോയും വൈറലായിരുന്നു.

https://youtu.be/PolxItu41NI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top