കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്ന് കീഴടക്കിയതിന് സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയ അതേ ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയ. അന്ന് ഹീറോയായ സി ഐ അനന്തലാലാണ് ഇപ്പോള്‍ വിമര്‍ശനങ്ങളേറ്റ് സീറോയായിരിക്കുന്നത്. പള്‍സര്‍ സുനിയെ കോടതിയില്‍ നിന്ന് ബലം പ്രയോഗിച്ച് കീഴടക്കിയ സി ഐ അനന്തലാല്‍ സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിയിരുന്നു.
കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കാതെ സമയോചിതമായ ഇടപെടലിലാണ് ഇയാളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത്. അതേ സമയം സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ പോലീസ് വരുത്തിയ ഗുരുതരമായ വിഴ്ച്ചകള്‍ക്കാണ് സി ഐ ഇപ്പോള്‍ പ്രതികൂട്ടിലായിരിക്കുന്നത്. മാതാപിതാക്കള്‍ പരാതിയുമായി ചെന്നിട്ടും അന്വേഷിക്കാന്‍ സെട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ തയ്യാറായിരുന്നില്ല. മിഷേല്‍ മരിച്ചതിനുശേഷവും സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തില്‍ വീഴ്ച്ചവരുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പ്രധാന തെളിവുകളായ സിസി ടിവി ദൃശ്യങ്ങള്‍ സി ഐ അനന്തലാലിന് കൈമാറുന്നത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സി ഐ തയ്യാറായില്ല. പിന്നീട് മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പുറത്ത് വരികയും. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്. സംഭവം കഴിഞ്ഞ ഒരാഴ്ച്ച കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത അകറ്റാന്‍ പോലീസിനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പോലും കൈമാറാന്‍ പോലീസ് തയ്യാറാകാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പള്‍സര്‍ സുനിയെ പിടിച്ച് താരമായ സി ഐയുട ഗുരുതരമായ വീഴ്ച്ചയില്‍ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.