കൊച്ചി: പള്‍സര്‍ സുനിയെ കോടതിലെത്തി ബലം പ്രയോഗിച്ച് കീഴടക്കിയ സി ഐ അനന്തലാലിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അന്ദലാല്‍. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയു ക്വട്ടേഷന്‍ സംഘത്തെയും ഒതുക്കിയതില്‍ മുഖ്യപങ്കുവഹിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഈ ചേര്‍ത്തലക്കാരന്‍.
പള്‍സര്‍ സുനിയെ കൊടുംഭീകരനെ കോടതിയില്‍ കയറി പൊക്കി പോലീസ് ജീപ്പിലിടാന്‍ അനന്തലാലും കൂട്ടരും കാണിച്ച ധൈര്യത്തിന് കൈയടിക്കുകയാണ് മലയാളികളും സോഷ്യല്‍മീഡിയയും. കൊച്ചി പോലീസ് ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചപ്പോള്‍ മുതല്‍ അനന്തലാലും അക്കൂട്ടത്തിലെ പ്രധാന അംഗങ്ങളിലൊരാളാണ്.
ഷാഡോ പോലീസ് സംഘത്തിലായിരുന്നപ്പോള്‍ നിരവധി കൊടുംക്രിമിനലുകളെ അദേഹം അഴിക്കുള്ളിലാക്കി. ചേര്‍ത്തല സ്വദേശിയായ അനന്തലാലും സംഘവുമാണ് അഡീഷണല്‍ സിജെഎം കോടതിയില്‍നിന്ന് സുനിയെയും വിജീഷിനെയും പൊക്കിയത്. പ്രതികളെ ഏറ്റുമുട്ടല്‍ വഴി കീഴ്‌പ്പെടുത്തുന്നതില്‍ വിദഗ്ധനാണ് അനന്തലാല്‍. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി അടങ്ങിയ നിശാപാര്‍ട്ടി നടന്നപ്പോഴും ബോട്ടില്‍ രാത്രി പാര്‍ട്ടിയിലും പ്രതികളെ പിടികൂടാന്‍ അനന്തലാലിന്റെ സേവനവും ഉപയോഗിച്ചിരുന്നു. നിഷാന്തിനി ഐപിഎസ് ഉള്‍പ്പെടെയുള്ളവരുടെ വിശ്വസ്തനെന്ന പല പ്രമുഖ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച്ച സുനി എത്തിയാല്‍ ഉടന്‍ പിടികൂടണമെന്ന ഉദ്ദേശത്തോടെ മഫ്തിയിലായിരുന്നു കൂടുതല്‍ പോലീസ് എത്തിയത്. സിഐ അനന്തലാല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ യൂണിഫോമിലും. എന്നാല്‍ സുനിയും കൂട്ടുകാരനും പോലീസിനെ വെട്ടിച്ച് കോടതിയില്‍ കയറിയതോടെ അനന്തലാല്‍ തന്നെ സുനിയെ പുറത്തിറക്കി ജീപ്പിലേക്ക് കയറ്റി.
സുനി കോടതിയില്‍ ഉറപ്പായും കീഴടങ്ങിയേക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സുനി എത്തിയാല്‍ ഉടന്‍ പിടികൂടണമെന്ന ഉദ്ദേശത്തോടെ മഫ്തിയിലായിരുന്നു കൂടുതല്‍ പോലീസ് എത്തിയത്. സിഐ അനന്തലാല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ യൂണിഫോമിലും. എന്നാല്‍ കോടതിയുടെ പിന്നിലെ മതില്‍ ചാടിക്കടന്ന് കറുത്ത കോട്ടിട്ടാണ് സുനിയും വിജീഷും കോടതിയിലേക്ക് പ്രവേശിച്ചത്.
ഇതോടെ പോലീസിന്റെ കണക്കുകൂട്ടലുകള്‍ അല്‍പ്പം തെറ്റി. എന്നാല്‍ പോലീസ് സേന ഒന്നടങ്കം ഇരച്ചെത്തി. കോടതിയില്‍ കയറി അനന്തലാല്‍ തന്നെ സുനിയെ പുറത്തിറക്കി ജീപ്പിലേക്ക് കയറ്റി. വിജീഷിനെ മറ്റ് പോലീസുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസമായി പോലീസ് പള്‍സര്‍ സുനിക്കും കൂട്ടാളി വിജീഷിനും വേണ്ടി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.