തന്നെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ് തുറക്കുകയാണ് തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ചന്ദ്രലക്ഷമണ്. ‘സ്വന്തം’ എന്ന സീരിയലിലൂടെ സാന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രമായി മലയാള സീരിയലിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. എ.കെ സാജന് ചിത്രം സ്റ്റോപ് വൈലന്സിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം സാന്ദ്ര നെല്ലിക്കാടനായി മെഗാ സീരിയല്‍ രംഗത്തു തിളങ്ങി. തുടര്‍ന്നു മലയാളത്തില്‍ ഒരുപിടി നല്ല സീരിയലുകള്‍. പിന്നീട് തെലുങ്ക്, തമിഴ് സീരിയലുകളില്‍ ചന്ദ്ര നിറസാന്നിധ്യമായി.
2 വര്‍ഷമായി അഭിനയജീവിതത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് താരം. ഇതിനെ തുടര്‍ന്നായിരുന്നു ചന്ദ്രയെക്കുറിച്ച് പുതിയ കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നത്.മലയാളത്തില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിപ്പിച്ചു. ഭര്‍ത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാന്‍ സീരിയല്‍ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബില്‍ പ്രചരിച്ചത്” ചന്ദ്ര പറഞ്ഞു.
ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന രീതിയില്‍ ചില യൂട്യൂബ് ചാനലുകളില്‍ ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. മലയാള സീരിയലുകളില്‍ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. വിവാഹമോചിതയായി എന്ന് ഇതുവരെ വാര്‍ത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭര്‍ത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോള്‍, അവര്‍ക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇപ്പോള്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആവാന്‍ റെഡിയാണെന്നുമായിരുന്നു ചന്ദ്ര പറഞ്ഞു.
ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു. നല്ല ജോലി വേണം, ജാതിമത പ്രശ്നങ്ങളില്ല, നല്ല ഉയരം ഉണ്ടാകണം, ഇന്ത്യയില്‍ എവിടെ നിന്നുള്ള ആളായാലും കുഴപ്പമില്ല ചന്ദ്രയുടെ പറഞ്ഞു.അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ താല്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.