ചന്ദ്രികാ രവി പാതി മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമായ പെണ്‍കുട്ടിയാണ്. മിസ് വേള്‍ഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ, മിസ് മാക്‌സിം ഇന്ത്യ തുടങ്ങീ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി ടൈറ്റിലുകള്‍ നേടി. ഇപ്പോള്‍ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക. സെയ് എന്ന തമിഴ് സിനിമയിലൂടെയാണ് ചന്ദ്രിക ഇന്ത്യന്‍ സിനിമയില്‍ എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ‘തമിഴിലെ ഏറ്റവും സെക്‌സിയസ്റ്റ് നായകന്‍’ ആരാണെന്ന് ചോദിക്കുകയുണ്ടായി. അതിന് ചന്ദ്രിക പറഞ്ഞ ഉത്തരം ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. എന്നാല്‍ അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തമിഴില്‍ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകന്‍ ഓര്‍മിപ്പിച്ചു. തമിഴിലെ ഒരു നടനെ തെരഞ്ഞെടുത്താല്‍ മറ്റ് നടന്മാരുടെ ആരാധകര്‍ക്ക് ഇഷ്ടമാകില്ല. അതുകൊണ്ട് ഞാന്‍ ഡിക്യു തന്നെ ഉറപ്പിക്കുകയാണെന്നും ചന്ദ്രിക പറഞ്ഞു. രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് അഡല്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ചന്ദ്രികയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തിനോടും അഭിനയത്തിനോടും കടുത്ത താല്‍പര്യമുണ്ടായിരുന്നു. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയാണ് ചന്ദ്രിക സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്.
https://youtu.be/JW2E6dFOwOo