വസ്ത്രധാരണത്തിന്റെ പേരില്‍ ഈജിപ്ത്യന്‍ നടി റാനിയ യൂസഫ് ജയിലാകുന്ന അവസ്ഥയില്‍. കെയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ റാനിയ ധരിച്ച വസ്ത്രമാണ് പണിയാകുന്നത്. കറുപ്പ് നിറത്തിലുളള, ശരീരം പ്രദര്‍ശിപ്പിക്കുന്ന, പ്രത്യേക തരം വസ്ത്രമാണ് റാനിയ പരിപാടിയില്‍ ധരിച്ചിരുന്നത്.
റാനിയയുടെ വസ്ത്രധാരണം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. ജനുവരി 12 മുതലാണ് പരാതിയില്‍ വാദം തുടങ്ങുക. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 5 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും.
അതേസമയം 44 കാരിയായ റാനിയ ക്ഷമ ചോദിച്ചു. ഇത്തരമൊരു വിവാദം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ വസ്ത്രം ധരിക്കുമായിരുന്നില്ലെന്ന് അവര്‍. ആദ്യമായാണ് താന്‍ ഇത്തരത്തിലൊരു വസ്ത്രം ധരിക്കുന്നതെന്നും ഇത്രയധികം രോഷം രാജ്യത്ത് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും താരം.
ഐ ഹാവ് ഇഷ്യൂസ് എന്ന വീഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് അശ്ലീല ചുവയുള്ള രീതിയില്‍ വാഴപ്പഴം കടിച്ചതിന് കഴിഞ്ഞ വര്‍ഷം ഈജിപ്ത്യന്‍ ഗായിക ഷൈമ അഹമ്മദിനെ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീടിത് ഒരു വര്‍ഷമാക്കി കുറച്ചു.