കൊച്ചി:ദീപിക വീണു !ജിമ്മിൽ പുഷ് അപ്പ് എടുക്കുന്നതിനിടെ ബോളിവുഡ് നടി ദീപിക വീണത് ആരാധകരിൽ ആശങ്ക ഉളവാക്കി. ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ജിമ്മിൽ പുഷപ്പ് എടുക്കുന്നതിനിടെ തറയിൽ വീണു പോയെന്നും പിന്നെ കൈ കുത്തി മാത്രമാണ് എഴുന്നേൽക്കാൻ സാധിച്ചതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ചു.
വീഴ്ചയിൽ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ഈ വീഴ്ച കാൻ ചലച്ചിത്ര മേളയിൽ താരത്തിന്റെ വരവിനെ ബാധിക്കുമോയെന്നാണ് ആരാധകർ ആശങ്ക പ്രകടിപ്പിച്ചത്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ ബ്രാൻഡ് അംബാസഡറാണ് ദീപിക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക