കൊച്ചി: അശ്ലീല സന്ദേശമയച്ചും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും താഴെ സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ നല്‍കിയുമാണ് സൈബര്‍ ഞരമ്പുരോഗികള്‍ താരങ്ങളെ ആക്രമിക്കുന്നത്. അത്തരതതില്‍ഡ ഒരു ആക്രമണത്തിന് ഇരയായിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഗായത്രി അരുണ്‍. രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.
എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ഥനകളില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു. ഗായത്രിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.
ആദ്യമായല്ല താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരം ഞരമ്പന്മാരെ വെളിച്ചത്ത് കൊണ്ടുവരുന്നത്. നേരത്തെ നടി മീരാ നന്ദന്‍, നേഹ സക്‌സേന, ഗായിക അമൃത തുടങ്ങിയവരും തങ്ങള്‍ക്ക് വന്ന അശ്ലീല സന്ദേശമുള്‍പ്പടെ അയച്ച വ്യക്തിയുടെ വിവരങ്ങള്‍ പരസ്യമാക്കി രംഗത്ത് വന്നിരുന്നു.