വസ്ത്രധാരണത്തിന്റെ പേരില്‍ സിനിമ നടിമാരും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ അക്രമണത്തിന് ഇരയാകുന്നത് ആദ്യമായല്ല. ഇത്തവണ ട്രോളന്മാരുടെ ഇര അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനാണ്ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഉപദേശവും കളിയാക്കലും ചീത്തവിളിയുമായി ഇന്റര്‍നെറ്റ് ആങ്ങളമാര്‍ എത്തിയത്.
ജിമ്മില്‍ പരിശീലനത്തിന് എത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ പാപ്പരാസികളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. ജിമ്മില്‍ നിന്ന് ഇറങ്ങി കാറില്‍ കയറുന്നതായിരുന്നു ചിത്രം. ടീഷര്‍ട്ടിന്റെ ഇറക്കമുള്ള ഷോര്‍ട്സാണ് താരം ധരിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണമാണ് ജാന്‍വിക്ക് എതിരേ നടക്കുന്നത്.
അയ്യോ പാവം ജീന്‍സിടാന്‍ മറന്നു പോയി എന്നാണ് ചിലരുടെ കമന്റ്. ഷോര്‍ട്‌സ് കുറച്ചേറെ ഷോര്‍ട്ടായി പോയല്ലോ, ഷോര്‍ട്ട്‌സ് വാങ്ങാനുള്ള പണമില്ലായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്.