നടി കല്‍പന അന്തരിച്ചു

ഹൈദ്രബാദ്: സിനിമാതാരവും നടിയുമായ കല്‍പനയെ ഹൈദ്രാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പനയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷൂട്ടിങ്ങിനും സ്വകാര്യ – പൊതുപരിപാടികള്‍ക്കുമായാണ് കല്‍പന ഹൈദ്രബാദില്‍ എത്തിയതെന്നാണ് സൂചന.
ഒരാഴ്ച മുന്‍പാണ് ഇവര്‍ ഇവിടെ എത്തിയത്. പത്മരാജന്റെ പെരുവഴി അമ്പലത്തിലൂടെ മലയാള സിനിമയില്‍ എത്തിയ കല്‍പന ഏറ്റവും അവസാനമായി ദുല്‍ക്കര്‍ സല്‍മാന്റെ ചാര്‍ളിയിലൂടെയാണ് അവസാനമായി വെള്ളിത്തിരയില്‍ എത്തിയത്. പോക്കുവെയില്‍, മഞ്ഞ് പഞ്ചവടിപ്പാലം തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു കല്‍പ്പന. മൂന്നുറിലേറെ സിനിമകള്‍ക്കു പിന്നിലും മുന്നിലും ഹാസ്യവുമായി കല്‍പന തിളങ്ങി നില്‍ക്കുകയായിരുന്നു. മികച്ച സഹനടിക്കുള്ള ദേശിയ പുരസ്‌കാരവും നേടിയിട്ടുണ്ട്.
കൊല്ലം സ്വദേശികളും നാടകപ്രവര്‍ത്തകരുമായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. സിനിമാ താരങ്ങളായ ഉര്‍വശിയുടെയും, കലാരഞ്ജിനിയുടെയും സഹോദരിയാണ്. ഇന്നു വൈകിട്ട് മൃതദേഹം കേരളത്തില്‍ എത്തിക്കും.

Top