നാല്‍പ്പത്തിനാലുകാരിയായ താരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തില്‍ നടി നല്‍കിയ വിഡിയോ അഭിമുഖമാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ തീര്‍ത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും. 44കാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങൂ എന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ സ്ത്രീയുടെ അവകാശമാണ് അവളുടെ വസ്ത്രധാരണമെന്നും കസ്തൂരിയില്‍ തെറ്റൊന്നുമില്ലെന്നും ഒരുവിഭാഗം അവകാശപ്പെടുന്നു.
ചെറിയ വസ്ത്രമണിഞ്ഞ് അഭിമുഖം; നടി കസ്തൂരിക്കെതിരേ ആരാധകര്‍…
Tags: actress kasthoori