തെന്നിന്ത്യൻ സിനിമ താരം കസ്തൂരി സിനിമാമേഖലയിൽ തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് അത്തരം ഒരു മോശം സമീപനം ഉണ്ടായതെന്നും ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാൽ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി കൊടുത്തെന്നും പിന്നീട് അയാൾ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറയുന്നു.മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളുടെ ഭാഗത്തു നിന്നായിരുന്നുവെന്നും അയാളൊരു സിനിമാ നിർമാതാവായിരുന്നുവെന്നും താരം ഓർക്കുന്നു. ഒരുപാട് മോഹനവാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അയാളുടെ പ്രായത്തെയോർത്ത് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു.
സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു. സിനിമാമേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പലനടികളും ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റേതു മേഖലയിലേതും പോലെ സിനിമാ മേഖലയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെങ്കിലും സിനിമയിലെ നിലനിൽപ്പിന്റെ പേരിൽ പലരും ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാറില്ലെന്നും പല അഭിനേത്രികളും പറയുന്നു.
ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെയാണ് ആ സംഭവത്തെ താന്‍ നേരിട്ടതും. ചിത്രത്തിന്റെ സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു.എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചിട്ടേയില്ല. അതുപോലെ തന്നെ മറ്റൊരവസരത്തില്‍ മുത്തച്ഛന്റെ പ്രായമുളള സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയിലേയ്ക്ക് ശരീരം പങ്കിടാന്‍ ക്ഷണിച്ചുവെന്നും അയാളുടെ പ്രായം ഓര്‍ത്ത് കൂടുതല്‍ ഒന്നും താന്‍ പറയുന്നില്ലെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി തുറന്നടിച്ചു.