പ്രശസ്ത താരം കാവ്യ മാധവനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് അവസാനമില്ലേ? ദിലീപുമായി കാലങ്ങളായി കേള്‍ക്കുന്ന കഥകള്‍ക്ക് ഇനിയും ഉത്തരം ഉണ്ടായിട്ടില്ല. എന്നിട്ടും ഗോസിപ്പുകാര്‍ ഇരുവരെയും വിട്ടിട്ടുമില്ല. ഇപ്പോള്‍ ദിലീപും കാവ്യയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടതോടെ വീണ്ടും ഗോസിപ്പുമായി പലരും രംഗത്തുവന്നു.
ഗോസിപ്പുകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നാണ് കാവ്യ പറയുന്നത്. ദിലീപേട്ടന്‍ തന്റെ നല്ല സുഹൃത്ത് മാത്രമാണ്. ഫേസ്ബുക്കില്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. അക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പോകുന്നില്ലെന്നും കാവ്യ പറഞ്ഞു. ചിത്രത്തില്‍ ദിലീപിനെയും കാവ്യയും തിരഞ്ഞെടുക്കാന്‍ കാരണം മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേണമെന്നുള്ളതുക്കൊണ്ടാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ചെറിയ പേടി കാരണമായിരുന്നു അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് അഭിനയിക്കാതെ വിട്ടു നിന്നത്. മികച്ചത് വന്നാല്‍ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാനും തയ്യറാണെന്നും കാവ്യ മാധവന്‍ പറഞ്ഞതായി ഫില്‍മി ബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് കാവ്യ മാധവന്‍. ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ പിന്നെയും. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, നന്ദു, കെപിഎസി ലളിത, സൃന്ദ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്