
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രസ്താവനയ്ക്കെതിരേ നടിഖുശ്ബു. കേസന്വേഷണത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള നിര്‍ദേശമായിവേണം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനെന്നും കോണ്‍ഗ്രസ് വക്താവുകൂടിയായ ഖുശ്ബു പറഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഎമ്മിന് ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുള്ളതിനാലാണോ ഇതെന്ന് സംശയിക്കേണ്ടിവരുമെന്നും അവര്‍ ആരോപിച്ചു. കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി. സുനി പിടിയിലായതിന് പിന്നാലെ ഇതില്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ലെന്ന അര്‍ഥമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ളത്. സൂക്ഷ്മാംശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് അതിലൂടെ. ചിലപ്പോള്‍ ഈ കുറ്റകൃത്യത്തിന് പിന്നില്‍ പങ്കുള്ള ഒരു സിപിഎം നേതാവ് ഉണ്ടായിരിക്കാം. പാര്‍ട്ടിക്ക് പങ്കുണ്ടായിരിക്കാം. അതിനാലാവാം അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. -ഖുശ്ബു പറഞ്ഞു