രവി പൂജാരിയുടെ ക്രൈം സിൻഡിക്കറ്റ്…കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി ‘ക്രൈം സിന്‍ഡിക്കറ്റ്’ രൂപീകരിച്ചു !!!

കൊച്ചി : ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്ക് !.. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിൻഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇവരുടെ നീക്കം.സലൂണ്‍ വെടിവയ്പില്‍ കൊച്ചിയിലെ പ്രാദേശിക ഗുണ്ടാത്തലവന്റെ സഹകരണം രവി പൂജാരിക്കു ലഭിച്ചതായും പൊലീസിനു വിവരം ലഭിച്ചു. വെടിവയ്പു നാടകത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ലീനയുടെ ബ്യൂട്ടി സലൂണ്‍ സന്ദര്‍ശിച്ചവരുടെ നീക്കങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ പരാതിക്കാരിയായ നടി ലീന അവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊലീസിനോടു വെളിപ്പെടുത്താത്തതാണ് അന്വേഷണത്തിനുള്ള പ്രധാന തടസ്സം. മുബൈ പൊലീസിന്റെ കുറ്റാന്വേഷണ രേഖകള്‍ പ്രകാരം രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒളിവിലാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ഡികമ്പനിയെ ഭയപ്പെട്ടാണു രവി പൂജാരി ഇന്ത്യ വിട്ടതെന്നും സൂചനയുണ്ട്. ദാവൂദിനെതിരായ നീക്കങ്ങളില്‍ മുംബൈ പൊലീസ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെയാണു രവി പൂജാരി ഡികമ്പനിയുടെ നോട്ടപ്പുള്ളിയായത്. കേരളത്തിലെ മുന്‍നിര വ്യാപാരി, സിനിമാ സംവിധായകന്‍ എന്നിവരെ മാസങ്ങള്‍ക്കു മുന്‍പു ഫോണില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ രവി പൂജാരിയെന്ന പേരില്‍ ശ്രമം നടന്നിരുന്നു. ഇയാളുമായി സഹകരിക്കാന്‍ സാധ്യതയുള്ള കൊച്ചിയിലെ ക്രിമിനല്‍ സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണസംഘം നാലായി പിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. സലൂണിലെ വെടിവയ്പു നാടകത്തിനു പിന്നില്‍ രവി പുജാരിയുടെ സംഘമാണെങ്കില്‍ അവരെ പിടികൂടാന്‍ തന്നെയാണു കൊച്ചി സിറ്റി പൊലീസിന്റെ നീക്കം. അതിനാവശ്യമായ സഹായം മറ്റു സംസ്ഥാന പൊലീസ് മേധാവികളോടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ തേടിയിട്ടുണ്ട്.leena paul

അധോലോക കുറ്റവാളി രവി പൂജാരിയെന്നു പരിചയപ്പെടുത്തി നടി ലീന മരിയ പോളിനേയും സ്വകാര്യ വാ!ര്‍ത്താ ചാനലിലേക്കും ഫോണില്‍ വിളിച്ചത് 50 വയസു പിന്നിട്ട ശാരീരിക അവശതകളുള്ള ഒരാളാണെന്നാണു പ്രാഥമിക നിഗമനം. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി അപഗ്രഥിച്ചാണു പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

കൊച്ചി ന്മ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം തേടി നടി ലീന മരിയ പോള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണു നടപടി. കൊച്ചുകടവന്ത്രയില്‍ തന്റെ ഉടമസ്ഥതയിലുള്ള ‘നെയ്ല്‍ ആര്‍ടിസ്ട്രി’ ബ്യൂട്ടി സലൂണിനു നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിലാണു ഹര്‍ജിക്കാരി കോടതിയിലെത്തിയത്.

നവംബര്‍ മൂന്നിനു രവി പൂജാരിയുടെ ആളാണെന്നു പറഞ്ഞ് ഇന്റര്‍നെറ്റ് കോള്‍ ലഭിച്ചെന്നും 25 കോടി രൂപ ആവശ്യപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സേവനം പൊലീസ് അനുവദിക്കുന്നില്ലെന്ന് ലീനയുടെ അഭിഭാഷകന്‍ പരാതിപ്പെട്ടു. തുടര്‍ന്നു സുരക്ഷാ ജീവനക്കാരുടെ സേവനം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഹര്‍ജിക്കാരിക്കും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട് 20 കേസുകള്‍ നിലവിലുള്ളതായാണു വിവരമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണത്തിനു രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാരെ ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പോലീസ് പരിശോധിച്ചുവരുന്നു. വെടിവയ്പു സംഭവത്തിന്റെ അന്വേഷണത്തിനു തൃക്കാക്കര എസിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Top