കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മലയാള നടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റ് സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ക്രൈം വൈബ്‌സൈറ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസ് തമിഴ് നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാള സിനിമയില്‍ പെണ്‍കുട്ടിയെ സുനില്‍ കണ്ടു. പിന്നീട് പെണ്‍കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് തല വെട്ടി നഗ്‌നമായ മറ്റൊരു ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.