തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ നമിത വിവാഹിതയായി. കാലങ്ങളായി നമിതയുടെ വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് നടി തന്നെയായിരുന്നു നവംബര്‍ 24 ന് താന്‍ വിവാഹിതയാകുന്ന കാര്യം പുറത്ത് വിട്ടത്.
നമിതയുടെ സുഹൃത്തായ വീര്‍ ആണ് വരന്‍. തിരുപ്പതിയില്‍ വെച്ച് നടന്ന വിവാഹത്തിന് ശേഷം ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക വിരുന്നും സംഘടിപ്പിക്കുമെന്നാണ് പറയുന്നത്. നമിതയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. നടിയുടെ അടുത്ത സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹത്തെ കുറിച്ചും വീറിന്റെ സ്‌നേഹത്തെ കുറിച്ചുള്ള കാര്യങ്ങളും നടി മുമ്പ് തുറന്ന് സംസാരിച്ചിരുന്നു. അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഇരുവരും പരിചയത്തിലാവുന്നത്. ആദ്യം മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും രണ്ടാളും പ്രണയത്തിലാവുകയായിരുന്നു. തങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജാണെന്ന് നടി മുമ്പ് വ്യക്തമാക്കിയിരുന്നത്.
നമിതയും നടന്‍ ശരത് ബാബുവും പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോള്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പാണെന്നുമടക്കം വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാണിച്ചാണ് നടി ഇന്ന് വിവാഹിതയായിരിക്കുന്നത്.
തെലുങ്കിലൂടെയായിരുന്നു നമിത സിനിമയിലേക്കെത്തിയത്. പിന്നീട് തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളും ഐറ്റം ഡാന്‍സും ചെയ്താണ് നമിത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ മുഴുവന്‍ നമിതയെ ആരാധിക്കുന്ന ആരാധകരുടെ എണ്ണവും കൂടിയിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, എന്നിവയക്കൊപ്പം മലയാള സിനിമയിലും നമിത അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അതിഥി വേഷത്തിലെത്തി നടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.