സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ആദരിക്കാതെ അമ്മ; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നിഷ

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ സംഘടന അവഗണിച്ചു. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ മുഴുവന്‍ ആദരിച്ച യോഗം നിഷയെ അവഗണിക്കുകയായിരുന്നുവെന്നും യോഗത്തില്‍ നിഷ പൊട്ടിക്കരഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്.

ചടങ്ങില്‍ തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മറുപടി. തുടര്‍ന്ന് നിഷ യോഗത്തില്‍ പൊട്ടിക്കരയുകയായിരുന്നു. സംഭവത്തില്‍ ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. ഇത് മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മുതിര്‍ന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് നടിക്ക് സംഘടനയുടെ ആദരവ് നല്‍കിയായിരുന്നു രംഗം ശാന്തമാക്കിയത്.

Top