ഞാന്‍ തടിച്ചാല്‍ നാട്ടുകാര്‍ക്കെന്താ? തടിച്ച എന്റെ ശരീരത്തിന്റെ അവകാശം എനിക്ക് മാത്രം.നടി പാര്‍വതി

ടെസയായും സമീറയായും തിളങ്ങിയ പാര്‍വതി എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ്. നാട് അതി ജാതീയതയിലേക്ക് പോകുമ്പോള്‍ തന്റെ പേരിനൊപ്പമുളള ജാതിപ്പേര് മുറിച്ചു കളയാന്‍ പാര്‍വതി തയ്യാറായി. ഒപ്പം അക്കാര്യം പരസ്യമായി പറയാനും. ഈയടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശരീരഘടനയെ കുറിച്ചുളള പരാമര്‍ശങ്ങളോട് പാര്‍വതി പ്രതികരിച്ചത്.

താന്‍ തടിച്ചിയാണെന്ന വിമര്‍ശനം അവതാരകന്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് തന്റെ സൗകര്യമാണെന്ന് വെട്ടിത്തുറന്ന് പാര്‍വതി പറഞ്ഞു. തനിക്ക് തടിയുണ്ട്. തന്റെ ശരീരം എങ്ങിനെ കൊണ്ടു നടക്കണമെന്ന് തീരുമാനിക്കേണ്ടത് താന്‍ തന്നെയെന്നും അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.ചെറുപ്പം മുതലേ തനിക്ക് അടിവയറുണ്ട്. ഇത് സിനിമയില്‍ സഹായകരമായിട്ടും ഉണ്ട്. ടേക്ക് ഓഫില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ താന്‍ വച്ചു കെട്ടലൊന്നും നടത്തിയില്ല. നാലു ലിറ്റര്‍ വെളളം കുടിക്കുക മാത്രമാണ് ചെയ്തത്. -പാര്‍വതി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top