സല്‍മാന്‍ ഖാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ക്ഷയരോഗം ബാധിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ആശുപത്രിയിലായ പൂജ ദഡ്വാള്‍ വീഡിയോ ഇറക്കിയത്. എന്നാല്‍ പൂജ പ്രതീക്ഷിച്ചതു പോലെ സഹായവുമായി സല്‍മാന്‍ എത്തിയില്ല. പകരം എത്തിയത് മറ്റൊരു സഹനടന്‍. സല്‍മാന്‍ കനിയാത്തിടത്ത് ഭോജ്പുരി നടന്‍ രവി കൃഷ്ണനാണ് പൂജയ്ക്ക് സഹായവുമായി രംഗത്തെത്തിയത്. രവി കൃഷ്ണനും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നല്‍കി. 1997 ല്‍ പുറത്തിറങ്ങിയ തുംസേ പ്യാര്‍ ഹോഗയ എന്ന ചിത്രത്തില്‍ പൂജയ്‌ക്കൊപ്പം രവികൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ പുറത്താണ് പൂജയ്ക്ക് സഹായം നല്‍കാന്‍ രവി കൃഷ്ണന്‍ എത്തിയത്. പൂജ രവി കൃഷ്ണനോടും കൂട്ടുകാരോടും നന്ദി പറയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സല്‍മാനോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള പൂജയുടെ വീഡിയോ പുറത്തിറങ്ങിയത്. സാമ്പത്തിക സ്ഥിതി മോശമാവുകയും ആരോഗ്യം വഷളാവുകയും ചെയ്തതോടെ ചികിത്സിക്കാനും പണമില്ലാതായി. രോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവര്‍. സല്‍മാന്‍ വീഡിയോ കാണുകയാണെങ്കില്‍ എന്തായാലും സഹായിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ടായിരുന്നു. ‘ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്’ എന്നാണ് പൂജ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്.
സല്‍മാന്‍ സഹായിച്ചില്ല; രോഗിയായ നടിക്ക് സഹായവുമായി മറ്റൊരു നടന്‍ എത്തി
Tags: actress pooja