തെന്നിന്ത്യന്‍ മനംകവര്‍ന്ന താരറാണിയായിരുന്നു ഒരുകാലത്ത് പ്രിയരാമന്‍. തൊട്ടതൊക്കെ ഹിറ്റുകള്‍. മോഹന്‍ലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്. രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. പ്രിയാരാമൻ വീണ്ടും വിവാഹിതയാകുമോയെന്നാണ് അതിനുശേഷം ഏവരും താരത്തോട് ചോദിച്ചത്. ഇതിനു ഇതിന് നടി മറുപടി പറഞ്ഞത് ഇങ്ങനെയാണ്; “മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചു കൂടേയെന്ന് പലരും ചോദിക്കാറുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ടെന്നും ഞാനുത്തരം പറയില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാനോർക്കാറുള്ളൂ. പിന്നെ, വിവാഹം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂർണമാകൂ എന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനേ ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യത്തെ മുഴുമിപ്പിക്കാനാകൂ എന്നു വിചാരിക്കുന്നത് തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാൻ അഭിരമിക്കുന്നില്ല…” അഭിമുഖത്തിൽ പ്രിയാരാമൻ പറയുന്നു. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടനാണ് രഞ്ജിത്. സിനിമയിൽ ഏറെ തിരക്കുള്ള താരമായി നില്‍ക്കുന്നതിനിടയിലാണ് പ്രിയാരാമന്‍ നടന്‍ രഞ്ജിത്തുമായി അടുക്കുന്നത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറി. 2002 ല്‍ ഇരുവരും വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു. എന്നാൽ 2014 ല്‍ ഇരുവരും വിവാഹ മോചിതരായി. പ്രിയാരാമൻ-രഞ്ജിത് ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുളളത്.
തനിക്ക് ഇനിയൊരു കല്യാണം ഉണ്ടാകുമോ എന്ന് വെളിപ്പെടുത്തി പ്രിയരാമന്‍
Tags: actress priya raman