ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക. മുടി മുറിച്ച് ലുക്ക് മാറ്റിപിടിച്ചിരിക്കുകയാണ്. പഴയ ലുക്കിനേക്കാള്‍ ഈ ഫ്രീക്കി ലുക്ക് കലക്കിയെന്നാണ് ആരാധകരുടെ പക്ഷം. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നസ്രിയ, ലെന, ഷംന കാസിം എന്നിവരുടെ മേക്കോവറിന് പിന്നാലെയാണ് രാധികയുടെ വരവ്.
പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണോ ഇതുപോലൊരു മേക്കോവര്‍ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. എന്നാല്‍ ഓള് എന്ന സിനിമ ശക്തമായ സ്ത്രീ കഥാപാത്രത്തെ കുറിച്ച് പറയുന്ന സിനിമയായതിനാല്‍ അതിനും സാധ്യതയുണ്ട്. 018 ല്‍ റിലീസിനൊരുങ്ങുന്ന ചിത്രം മലബാറിലെ ഗ്രാമീണ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളാണ് പറയുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിന് ഇരയാവുന്നതും സ്ത്രീയുടെ സൗന്ദര്യം അവര്‍ക്ക് തന്നെ ശാപമാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.