നടി രജീഷ് വിജയനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടത്തലുമായി മുൻകാമുകൻ; വിവാഹ നിശ്ചയത്തിന് ശേഷം സംഭവിച്ചത്

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജീഷ വിജയന്‍. പിന്നീട് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും ഈ പഴയ ടിവി അവതാരകയ്ക്കു ലഭിച്ചു.സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ് രജിഷ. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹമാണ് താരം വേണ്ടെന്നുവച്ചത്.

2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങില്‍ സംബന്ധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിവി അവതാരകയെന്ന നിലയില്‍ സജീവമായിരിക്കുമ്പോഴാണ് രജീഷ സിനിമയിലെത്തുന്നത്. സൂര്യാ ടിവി, സൂര്യ മ്യൂസിക്ക്, മഴവില്‍ മനോരമ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറിംഗ് നടത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. രജീഷയുടെ അച്ഛന്‍ വിജയന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല അധ്യാപികയാണ്. പൂനെ, അഗര്‍ത്തല, പഞ്ചാബ്, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അച്ഛന് സ്ഥലംമാറ്റം ലഭിച്ചതനുസരിച്ച് ഏഴ് സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്.

പഞ്ചാബി, ബംഗാളി ഭാഷകള്‍ പൂര്‍ണമായും അറിയാവുന്ന താരമാണ് രജീഷ. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍നിന്ന് പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ അമിറ്റി യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസത്തിന് ചേര്‍ന്നു. വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന. പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന.

സിനിമയിലെ ചില മുന്‍നിര നടിമാര്‍ തന്നെ രജിഷയോട് ഇക്കാര്യം പറഞ്ഞതായാണ് സൂചന. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് ശേഷം രജിഷ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നെന്നാണ് അശ്വിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. പുരസ്‌കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Top