ആദ്യമായി ഒരു പുരുഷന് മുന്നില്‍ നഗ്നയായപ്പോള്‍ പിന്തുണച്ചത് ഭര്‍ത്താവ്…

വാട്സ്ആപ്പിൽ രാജശ്രീയുടെ ക്ലിപ്പുകൾ പ്രചരിക്കുകയാണ്. സിനിമയിലെ പ്രണയരംഗങ്ങള്‍ ചോര്‍ത്തി പോണ്‍സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നവരോട് താരത്തിന് പറയാനുള്ളത് ഇതാണ്; എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നില്‍ നഗ്‌നയാവുകയാണ്. പിന്നീട് അയാെളാടുള്ള വെറുപ്പ് സ്‌നേഹമായി മാറുന്നു. ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നല്‍കുന്നത്.

നിന്നില്‍ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു. മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ ചൂടന്‍ നായിക എന്ന രീതിയിലാണ് വാട്‌സ്ആപ്പില്‍ രാജശ്രീയുടെ ക്ലിപ്പുകള്‍ പ്രചരിച്ചത്. അധിക്ഷേപങ്ങള്‍ക്കിടയിലും താന്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്‌ഗെയിംസില്‍ ആ സീനുകള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്ലെസ് ആകുക ശ്രമകരമായിരുന്നു. എനിക്ക് അതിന് സാധിക്കുമായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപില്‍ അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാന്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നില്‍ വന്നപ്പോള്‍ എനിക്ക് സങ്കോചം തോന്നിയില്ല. സിനിമ എന്റെ പാഷനാണ്. സേക്രഡ് ഗെയിംസില്‍ പരിശുദ്ധമായ പ്രണയമുളള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ ടോപ്ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോള്‍ ഞാന്‍ അതിനു തയ്യാറായി. 2006-ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന നോവല്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയത്. അതേപേരില്‍ ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സിന്റെ ടിവി സീരിസിനും ആരാധകര്‍ എറെയാണ്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസ് ജൂലൈ ആറ് 2018 മുതലാണ് സേക്രഡ് ഗെയിംസ് പ്രേക്ഷകരില്‍ എത്തിയത്. സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തേ, നവാസുദ്ധീന്‍ സിദ്ധിഖി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സീരിസിന്റെ വിജയം. 1980-90 കാലഘട്ടത്തില്‍ മുംബൈയില്‍ അധോലോക സംഘങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം.

Top