പാവാടയ്ക്ക് പകരം പാന്റ്; ഇങ്ങനെയും സാരിയുടുക്കാം; പുതിയ പരീക്ഷണവുമായി രേഖ

സോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഷോയായിരുന്നു. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമായിരുന്നു. ഇന്തോ-വെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തെരഞ്ഞെടുത്തത്. അതിനനുസരിച്ചാണ് താരങ്ങള്‍ എത്തിയതും.

ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. എന്നും കാഞ്ചീവരം സാരിയില്‍ നിറയെ ആഭരണങ്ങളുമിട്ടാണ് രേഖ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. ആ പതിവ് സോനത്തിന്റെ ചടങ്ങിലും തെറ്റിച്ചില്ല. പക്ഷേ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. പാവാടയ്ക്ക് പകരം പാന്റിട്ടാണ് നടി സാരിയുടുത്തിരിക്കുന്നത്. മുള്‍ഭാഗം കണ്ടാല്‍ സാരിയാണെന്ന് പറയും. താഴ്ഭാഗം കണ്ടാല്‍ ചുരിദാര്‍ ആണെന്ന് പറയുന്ന തരത്തിലായിരുന്നു താരത്തിന്റെ വസ്ത്രരീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://twitter.com/_/status/994119793178546176

Top