അവളുടെ രാവുകളില്‍ അശ്ലീലമുണ്ടാകുമെന്ന് ഐവി ശശി നേരത്തെ പറഞ്ഞു; നഴ്സാകാന്‍ ആഗ്രഹിച്ചതും ഡാന്‍സറായി വന്ന് നായികയായതിനെക്കുറിച്ച് നടി സീമയ്ക്ക് പറയാനുള്ളത്

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും ഗ്ലാമര്‍ വേഷങ്ങളലൂടയും മലയാളികളുടെ മനസിലിടം പിടിച്ച നായികയാണ് സീമ. അവളുടെ രാവുകളിലൂടെ മലയാളിയുവാക്കളെ കോരിത്തരിപ്പിച്ച് സീമ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ കീഴടക്കി. സ്ത്രീകള്‍ സിനിമയിലെത്തുന്നതുപോലും ആശങ്കയോടെ നോക്കി കണ്ടിരുന് 1978 ലാണ് കൗമാര പ്രയത്തിലേ സീമ ഗ്ലാമര്‍ വേഷത്തിലെത്തിയത്. നൃത്തവേദിയിലെ പ്രശ്‌സ്തിയാണ് സീമയെ സിനിമയിലേക്കെത്തിച്ചത്.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഐവി ശശിയെ വിവാഹം കഴിച്ചു.. ഇപ്പോഴും അഭിനയം തുടരുന്നു.എന്നാല്‍ അവളുടെ രാവുകളല്ല സീമയുടെ ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും, സിനിമയിലെത്തിയപ്പോള്‍ ശാന്തി സീമയായതും, അവളുടെ രാവുകള്‍ ചെയ്ത അനുഭവത്തെ കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ മനസുതുറക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എത്ര സിനിമകള്‍ അഭിനയിച്ചു കാണും..?

സത്യത്തില്‍ എനിക്കറിയില്ല, ഞാനിതുവരെ എത്ര സിനിമകളില്‍ അഭിനയിച്ചു എന്ന്. എണ്ണി നോക്കാറില്ല. എനിക്ക് ലഭിച്ച എല്ലാ നല്ല കഥാപാത്രങ്ങളെയും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ആ കഥാപാത്രങ്ങളൊക്കെയാണ് എന്റെ ജീവിതത്തെ ഇതുപോലെയൊക്കെ ആക്കി തീര്‍ത്തത്.ശാന്തി എന്നാണ് സീമയുടെ യഥാര്‍ത്ഥ പേര്. ഒരു നഴ്‌സാകണം എന്നായിരുന്നു ശാന്തി എന്ന സീമയുടെ ആഗ്രഹം. ‘ഡാന്‍സ് ചെയ്യാന്‍ എനിക്കൊരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. എന്റെ അമ്മ ആശുപത്രിയില്‍ ഉള്ളപ്പോള്‍ നഴ്‌സുമാര്‍ അമ്മയെ പരിചരിക്കുന്നതൊക്കെ കണ്ടപ്പോഴാണ് നഴ്‌സാവാന്‍ മോഹം തോന്നിയത്. സ്‌കൂട്ടര്‍ ഓടിക്കുന്ന ആളെ വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.. പക്ഷെ എനിക്ക് കിട്ടിയത് കാറോടിക്കുന്ന ആളെയാണ്..’

ഡാന്‍സറായി തുടക്കം
ആദ്യ ചിത്രം എകെ ചോപ്രയ്‌ക്കൊപ്പം ഡാന്‍സ് കൊറിയോഗ്രാഫറായിട്ടാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. അപ്പോഴൊക്കെ പലരും എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമായിരുന്നു. പക്ഷെ അന്നൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അഭിനയം ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ സംവിധായകന്‍ ലിസ ബേബി വിളിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത് എന്തിനാണെന്നറിയില്ല. അഭിനയിക്കണം എന്ന് ലിസ പറഞ്ഞു.. അഭിനയിക്കുന്നതിനോട് അമ്മയ്ക്കും താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നിഴലെ നീ സാക്ഷി എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.. ആ സിനിമ റിലീസായിട്ടില്ല.

ശാന്തി സീമയായതിന് പിന്നില്‍
നിഴലെ നീ സാക്ഷി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയാണ്. എനിക്കൊപ്പം മല്ലികയും ഫിലോമിനയും ശ്രീലതയും നടന്‍ വിജയനും ഉണ്ട്. കാറിലിരുന്ന് സംസാരിക്കുമ്പോഴെല്ലാം വിജയന്‍ എന്നെ സീമ എന്നാണ് സംബോധന ചെയ്തത്. എന്താണ് അങ്ങനെ എന്ന് മല്ലിക ചോദിച്ചപ്പോള്‍, സീമ എന്നാല്‍ ‘അതിര്’ എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ പേര് മാറ്റിയ കാര്യം ലിസ ബേബിയോട് വിജയന്‍ പറഞ്ഞു. പിന്നീട് ന്യൂമറോളജി നോക്കിയ ശേഷം ലിസ ബേബി വന്ന് പറഞ്ഞു, ‘ശാന്തി സീമ എന്ന പേര് നിനക്ക് കീര്‍ത്തി നല്‍കും, അടുത്തുള്ള ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ പോയി ഒരു അര്‍ച്ചന നടത്തൂ’ എന്ന്. ഞാനത് ചെയ്തു.. ഒരു പേര് മാറ്റുന്നതുകൊണ്ട് എന്തുണ്ടാവും എന്നെനിക്കറിയില്ലായിരുന്നു.
അവളുടെ രാവുകള്‍ ഐവി ശശി തന്നെ പറഞ്ഞിട്ടുണ്ട്, പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് 1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ രാജിയായി സീമയെ കണ്ടെത്തിയത് എന്ന്. എന്തായിരുന്നു അവളുടെ രാവുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ സീമ പറഞ്ഞു, ‘സത്യം പറഞ്ഞാല്‍ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാന്‍ പൂര്‍ണമായും ശശിയേട്ടനെ വിശ്വസിച്ചു.

ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടന്‍ പറഞ്ഞു, ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു. ആ പ്രായത്തിലും എന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ എന്നോട് സംസാരിക്കുന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഞാനെന്താണോ എന്നെ അതാക്കയത് ശശിയേട്ടനാണ്’
ധാരാളം അവസരങ്ങള്‍ വന്നു അവളുടെ രാവുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എനിക്ക് മലയാള സിനിമയുടെ മുഴുവന്‍ ശ്രദ്ധയും ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങള്‍ അതിന് ശേഷം എന്നെ തേടി വന്നു. ഇന്നല്ലെങ്കില്‍ നാളെ, അനുഭവം, അങ്ങാടി, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതാണ്. എംടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സിനിമകളില്‍ പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

ജയനെ കുറിച്ച്

എനിക്ക് സഹോദര തുല്യനാണ് ജയന്‍. നല്ലൊരു കോ-സ്റ്റാറും മനുഷ്യനുമാണ്. എന്റെ അടുക്കളയില്‍ വന്ന് ഒരു കപ്പ് ചായ ഉണ്ടാക്കി താ എന്ന് പറയുന്നത്ര അധികാരവും അടുപ്പവുമുണ്ട്. എന്നെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ജയന്‍ എന്നും കണ്ടിരുന്നത്. എന്നാല്‍ അതേ സമയം ശശിയേട്ടന്റെ ഭാര്യയാണ് എന്ന ബഹുമാനവും എനിക്ക് നല്‍കുമായിരുന്നു- സീമ പറഞ്ഞു.

സര്‍ സിപി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ സീമ അഭിനയിച്ചത്. എന്തായിരുന്നു ആ സിനിമ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ സീമ പറഞ്ഞു, ‘സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്കൊരു നിബന്ധനകളും ഇല്ല. സംവിധായകന്‍ വിളിച്ചു, ഞാന്‍ ചെയ്തു. എന്നെക്കാള്‍ നന്നായി, എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്ന് സംവിധായകര്‍ക്കറിയാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’

Top