
ഒരു കാലത്ത് മാദകത്വം കൊണ്ട് സിനിമയില്‍ നിറഞ്ഞ് നിന്ന നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സിനിമയാണ് നടിയുടെ ജീവിതം സ്‌ക്രീനിലെത്തി ക്കുക.റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക. ചിത്രം സംവിധാനം ചെയ്യുന്നത് അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ്. 1990കളില്‍ മലയാളം ബി ഗ്രേഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഷക്കീല. പതിനാറാം വയസില്‍ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്കുണ്ടായ വീഴ്ചകളുമാണ് സിനിമ അനാവരണം ചെയ്യുക. ചിത്രത്തില്‍ വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷക്കീല ശീലാവതി എന്ന സിനിമയിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. തെലുങ്ക് ചിത്രമാണെങ്കിലും കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. 1990 കളില്‍ മലയാള സിനിമയില്‍ കളം നിറഞ്ഞ ഷക്കീല, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍സിനിമകളിലും വന്‍ ആരാധകരെ നേടി. ഷക്കീല ചിത്രങ്ങള്‍;മൊഴിമാറ്റി ജപ്പാനീസ്, ചൈനീസ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.