ഷീലയെ കെട്ടിപ്പിടിക്കാൻ സിനിമയെടുത്ത നിർമാതാവ് ആരാണ് ?ആദ്യഷോട്ട് രാത്രി സീൻ .പലതും ലക്‌ഷ്യം വെച്ചുവെന്നും തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമയെടുത്ത വ്യക്തിയെപ്പറ്റി ഷീല

കൊച്ചി:സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദമായ ചർച്ചയായിരിക്കുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി എന്നത്തേയും സൂപ്പർ നായിക ഷീല .മലയാളത്തിലെ സൂപ്പര്‍ നായികയായിരുന്നു ഷീല. പ്രേംനസീര്‍, സത്യന്‍, ജയന്‍ തുടങ്ങി സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഷീലയെ കാത്ത് നിര്‍മാതാക്കളുടെ പട തന്നെയുണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഒരു നിര്‍മാതാവിന്റെ ഗൂഢോദേശത്തെപ്പറ്റി അവര്‍ മനസുതുറന്നു. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമയെടുത്ത നിര്‍മാതാവിനെപ്പറ്റി ഷീല വെളിപ്പെടുത്തിയത് ഇങ്ങനെയാണ്

അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല. അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്നും ഷീല ചിരിയോടെ പറയുന്നു.

Top