സീരിയലുകളിലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലും വേഷമിട്ട നടി ശില്‍പയുടെ മരണം ഇന്നും ദുരൂഹതകള്‍ ബാക്കിവയ്ക്കുകയാണ്. ശില്‍പയെ മരുതൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ ജൂലൈ 19, 2015ന് കണ്ടെത്തുകയായിരുന്നു.പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് ശില്‍പ ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ ആദ്യ കണ്ടെത്തല്‍. പക്ഷെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടി പൊലീസിന്റെ വാദത്തെ ശില്‍പയുടെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞു. ശില്‍പയുടെ കൂട്ടുകാരി ആര്‍ഷയായിരുന്നു ആ ദിവസം ശില്‍പയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയത്.തങ്ങളുടെ മകളെ കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. കാരണം സഹോദരനും മാതാപിതാക്കളുമടങ്ങുന്ന ആ കുഞ്ഞു കുടുംബത്തെ ദാരിദ്ര്യത്തില്‍
നിന്നും കൈപിടിച്ചുയര്‍ത്താന്‍ ശില്‍പ നന്നേ കഷ്ട്ടപെട്ടു. കലയോടുള്ള അവളുടെ ആത്മാര്‍ത്ഥത അവളുടെ കുടുംബത്തെ രക്ഷിക്കാനുള്ള ഒരു വഴിയായി അവള്‍ കണ്ടു. അതിനു വേണ്ടി അവള്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നു.നാലാംകിട നായകന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അവള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അഭിനയം എന്റെ പ്രാണനാണെന്നു പറഞ്ഞു കളിയാക്കിയവരുടെ വായടപ്പിച്ചു. പതിയെ പതിയെ ശില്‍പ പരസ്യങ്ങളില്‍ അഭിനയിച്ചു. ചന്ദന മഴ എന്ന സീരിയലിലൂടെ അറിയപെട്ട് തുടങ്ങി.
അതിനടിലാണ് ലിജിന്‍ എന്ന ചെറുപ്പകാരനുമായി ശില്പ പ്രണയത്തിലാകുന്നത്. ശില്‍പയുടെ കാമുകന്റെ വീട് നില്‍ക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ശില്‍പയുടെ മരണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ശില്‍പ മരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സുഹൃത്തായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ആയിരുന്നത്രെ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം എവിടേയും എത്തിയിട്ടില്ല. ശില്‍പ മരണപ്പെട്ടു എന്ന് കണ്ടെത്തിയ സമയത്തിന് ശേഷവും അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നതായും പറയുന്നു. ഇത് ആരാണ് ചെയ്തതെന്നും കണ്ടെത്തിയിട്ടില്ല. കാമുകന്‍ ലിജിനുമായുള്ള അഭിപ്രായ ഭിന്നതയും വാക്കേറ്റത്തിനൊടുവില്‍ ശില്‍പയെ ലിജിന്‍ കരണത്തടിച്ചതുമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.മരുതൂര്‍ക്കടവില്‍ പാലത്തിന് സമീപം ശില്‍പയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമായി തര്‍ക്കം നടന്നെന്ന് മാതാപിതാക്കളും പറയുന്നു. സംഭവത്തിന് ശേഷമാണ് ശില്‍പയെ മരിച്ച നിലയില്‍ കണ്ടത്. ആള്‍ താമസം തീരെ ഇല്ലാത്ത അവിടേക്കു എന്തിനു ശില്‍പയും സുഹൃത്തുക്കളും പോയ്…?
ഒന്ന് തിരിച്ചു വിളിച്ചാല്‍ ചിലപ്പോള്‍ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമായിരുന്നിലെ… എന്തുകൊണ്ട് സുഹൃത്തുക്കള്‍ അത് ചെയ്തില്ല. ചടങ്ങുകളില്‍ ആതിഥേയരാകുന്ന ജോലിയ്ക്കായി വീട്ടില്‍ നിന്നും പോയ ശില്‍പയെ പിന്നീട് ഫോണില്‍ വിളിച്ചിട്ടു ലഭിക്കാതെ വന്നപ്പോള്‍ ശില്‍പയുടെ സുഹൃത്തിനെ വിളിക്കുകയും എന്നാല്‍ ശില്പ പിണങ്ങിപോയന്നുമാണ് മറുപടി പറഞ്ഞതെന്നാണ് ശില്‍പയുടെ പിതാവ് ഷാജി പറയുന്നത്.പ്രിയപ്പെട്ട സുഹൃത്ത് മരിച്ചിട്ട് എന്തുകൊണ്ട് കൂട്ടുകാരി വീട്ടിലേക്കു വന്നില്ല. കുറച്ചു നാളുകള്‍ക്ക് ശേഷം ശില്‍പയുടെ സഹോദരന്റെ
കയ്യില്‍ 300 രൂപ കൊടുത്തിട്ട് ശില്‍പയുടെ മൊബൈല്‍ ഫോണ്‍ പോലും തിരികെ നല്‍കാതെ ആര്‍ഷ മടങ്ങിപ്പോയ്. ആര്‍ഷയെ ചോദ്യം ചെയ്യാന്‍ പോലീസ് എന്തിന് മടിക്കുന്നു? ശില്‍പയുടെ ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ ലോക്ക് ആണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. 4.30നു ഈ പെണ്‍കുട്ടി വീട്ടിലെത്തി ശില്പയ്ക് കൊടുക്കാനുള്ള ബാക്കി തുകയാണെന്നും പറഞ്ഞു സഹോദരന്റെ കൈയില്‍ 300 രൂപ ഏല്‍പ്പിച്ചു ധൃതിയില്‍ മടങ്ങിയത്രെ.
അഭിനയമോഹം ഉണ്ടായിരുന്ന ശില്പ സന്തോഷ്പണ്ഡിറ്റിന്റെ സിനിമയിലൂടെ അഭിനയമോഹം സാധ്യമാക്കുകയിരുന്നു. ശേഷം ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളില്‍ ശില്‍പ അഭിനയിച്ചിരുന്നു. കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായതിനാല്‍ ഗാനമേളകള്‍ക്കും പോകാറുണ്ടായിരുന്നു. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്.
കന്യാറുപാറയിലെ നിലംപൊത്താറായ സ്വന്തം വീടു നവീകരിക്കണമെന്നായിരുന്നു ശില്‍പയുടെ ആഗ്രഹം.
പൊന്നുമോളുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയ മാതാപിതാക്കള്‍ക്ക് കിട്ടിയത് അനുകമ്പയല്ല മറിച്ച് അവഗണന മാത്രം. മകളെ നഷ്ടപെട്ട വേദന മാറാതെ പൊന്നുമോളുടെ ഓര്‍മ്മയില്‍വിങ്ങി ഇന്നും ഈ മാതാപിതാക്കള്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇതിനിടയിലും ഉത്തരമില്ലാത്ത പല ചോദ്യങ്ങളും ബാക്കിവച്ച് ശില്‍പയുടെ മരണത്തിലെ ദുരൂഹത ബാക്കിയാകുന്നു.