പ്രശസ്ത നടി ശ്രീദേവിയുടെ മരണവാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകം വലിയ ഞെട്ടലോടെയാണ് അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പല മേഖലകളിലെ പ്രശ്സതര്‍ താരത്തിന്റെ മരണവാര്‍ത്തകള്‍ക്ക് അനുശോചനം അറിയിച്ചു. അതിനിടെ സോഷ്യല്‍ മീഡിയയിലെ പാപ്പരാസികളും ആരാധകരുമെല്ലാം മരണത്തിന്റെ കാരണം കണ്ടെത്താനുള്ള തിരക്കിലാണ്. മൂത്ത മകള്‍ ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകുന്നതിന്റെ ടെന്‍ഷനും അടുത്തിടെ മുഖത്തും ചുണ്ടിലുമെല്ലാം ശ്രീദേവി വരുത്തിയ മാറ്റങ്ങളുമാണ് നടിയെ മരണത്തിലെത്തിച്ചതെന്നും പറയുന്നു. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി ശരീരത്തും മുഖത്തുമെല്ലാം ലേസര്‍, പ്ലാസ്റ്റിക് തുടങ്ങിയ നിരവധി ശസ്ത്രക്രിയകളാണ് ശ്രീദേവി ചെയ്തിരുന്നു. ഇതാണ് നടിയെ അകാലമരണത്തിലേക്ക് നയിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബോളിവുഡിലേക്കുള്ള ചേക്കേറിയ നാള് മുതല്‍ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. കൊഴുപ്പ് വലിച്ചു കളയുന്നതിനു നിരവധി ശസ്ത്രക്രിയകള്‍ താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്. അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ കാഴ്ചയില്‍ എന്നും ചെറുപ്പമായാണ് നടന്നിരുന്നത്. സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും നടി അടുത്തിടെ നല്കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു. ഒരു മരണം, അത് പ്രത്യേകിച്ച് ഒരു പ്രശസ്ത നടിയുടേതാകുമ്പോള് ഗോസിപ്പുകള്‍ക്ക് അവിടെ സാധാരണ എന്ന പോലെ സ്ഥാനമുണ്ട്. സോഷ്യല്‍ മീഡിയയിലെ പാപ്പരാസികളുടെ വെറും നേരമ്പോക്കാണോ അതോ ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അമിത സൗന്ദര്യസംരക്ഷണം ഒരു കാരണമായിരുന്നോ എന്നത് കണ്ടറിയാം.
ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അമിത സൗന്ദര്യസംരക്ഷണമോ?; കാരണങ്ങള്‍ നിരത്തി സോഷ്യല്‍ മീഡിയയും ആരാധകരും
Tags: sreedevi death