വിവാഹിതനാകുന്ന തമിഴ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍!! കാസ്റ്റിംഗ്കൗച്ച് വെളിപ്പെടുത്തിയ ശ്രീറെഡ്ഡി വീണ്ടും രംഗത്ത്

മീടൂ വെളിപ്പെടുത്തലുകളുടെ കാലത്തിന് മുന്‍പ് തന്നെ സിനിമയിലെ കുത്തഴിഞ്ഞ പോക്കുകളെക്കുറിച്ച് നിരന്തരം തുറന്ന് പറച്ചില്‍ നടത്തിയ നടിയാണ് ശ്രീറെഡ്ഡി. എന്നാല്‍ മീടൂ വെളിപ്പെടുത്തലുകളുടെ കാലത്ത് ശീറെഡ്ഡിയെ കാണ്‍മാനില്ലായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി നടന്മാര്‍ക്കെതിരേ ശ്രീറെഡ്ഡി ലൈംഗികപീഡനാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ്കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് നടി ശ്രീറെഡ്ഡി. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം പുതിയ ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ തമിഴ് സിനിമാ താരത്തെ കുറിച്ചാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. പേര് പറയാതെയാണ് ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും.

സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ കൈയിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായേക്കുമെന്ന സൂചനയും ശ്രീറെഡ്ഡി നല്‍കിയിട്ടുണ്ട്. അയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും താരം പറയുന്നുണ്ട്.

കൃത്യമായ തെളിവുകളുമായി ആരോപണം തെളിയിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും ആരാധകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ താരം ആരെന്ന് പറയാന്‍ ശ്രീ റെഡ്ഡി തയ്യാറായില്ല. അതേസമയം ആരാണ് താരമെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. നേരത്തെയുള്ള തുറന്നുപറച്ചിലുകളിലെല്ലാം അതാത് വ്യക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ താരം ഇത്തവണ പേര് പറയാത്തതിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാ്ല്‍ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത് സൂപ്പര്‍താരം വിശാലിലേക്കാണോയെന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്.

Top