വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം; താന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്ന് തമന്ന

tamanna

താനിപ്പോള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് ആര് പറഞ്ഞ? ഇത് ചോദിക്കുന്നത് മറ്റാരുമല്ല തെന്നിന്ത്യന്‍ താരം തമന്നയാണ്. വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് തമന്ന പറയുന്നു. തമന്ന സിനിമാ അഭിനയം നിര്‍ത്തുകയാണെന്നും വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നുമാണ് വാര്‍ത്തകള്‍ പരന്നത്.

എന്നാല്‍, താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും താരം വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ തീരുമാനമെടുത്താല്‍ അത് താന്‍തന്നെ ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തതെറ്റാണ്. എന്നെങ്കിലും ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നാല്‍ ഞാന്‍ തന്നെ അക്കാര്യം നിങ്ങളെ ആദ്യം അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഞാന്‍ പ്രഭുദേവയുടെ വരാന്‍ പോകുന്ന ചിത്രം ഉള്‍പ്പെടെ ഒരുപിടി സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ്. പ്രസ്താവനയിലൂടെ തമന്ന വ്യക്തമാക്കി. തമന്ന ഒരു കംപ്യൂട്ടര്‍ എഞ്ചിനീയറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്. വിവാഹത്തോടെ തമന്ന അഭിനയ ജീവിതം ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് നടി തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ രണ്‍വീര്‍ സിങ് നായകനാകുന്ന ചിത്രത്തിലൂടെയാവും തമന്നയെ ഇനി പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുക.

Top