കൊച്ചി: മദ്യപാനത്തിന്റെ പേരില്‍ ഏറെ പഴികേട്ട് നടിയാണ് ഉര്‍വ്വശി. തന്റെ മദ്യപാന ശീലം തുടങ്ങിയത് വിവാഹത്തിനു ശേഷമാണെന്ന് ഉര്‍വ്വശി തുറന്നു പറയുന്നു. നടന്‍ മനോജ് കെ.ജയനുമായുള്ള പ്രണയവിവാഹത്തിനു ശേഷമാണ് ഉര്‍വ്വശി മദ്യപാനം തുടങ്ങിയതെന്ന് നടി പറയുന്നു. പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് വരെ അഭിനയിച്ച താന്‍ പ്രസവ ശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും അഭിനയിക്കേണ്ടിവന്നുവെന്ന് ഉര്‍വ്വശി പറഞ്ഞു. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് കഴിക്കുന്നതായിരുന്നു ഭര്‍തൃവീട്ടിലെ രീതി.
തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നെഴുതുമെന്നും ആത്മകഥയില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകുമെന്നും ഉര്‍വ്വശി പറഞ്ഞു. മകള്‍ കുഞ്ഞാറ്റയെ ഒരിക്കലും സിനിമയിലേക്കു വിടില്ലെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും ഉര്‍വ്വശി വ്യക്തമാക്കി. തനിക്കൊപ്പം കഴിയുന്ന മകളെ സിനിമയിലെത്തുന്നതിനോട് താത്പര്യമില്ലെന്നു ഉര്‍വശി പറഞ്ഞു. അടുത്തിടെ ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ നടി എസ്ബിഎസ് മലയാളം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്താം വയസ്സില്‍ ക്യാമറയ്ക്കു മുന്നിലെത്തിയ ഉര്‍വ്വശി, ഉര്‍വ്വശിയുടെ വിവാഹ ശേഷം കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. മനോജ് കെ.ജയനുമായുള്ള പ്രണയ വിവാഹവും ഡൈവേഴ്സും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മനോജുമായുള്ള വേര്‍പിരിയലിനു ശേഷം ഉര്‍വ്വശി രണ്ടാം വിവാഹം കഴിക്കുകയും വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു.