സ്ത്രീപക്ഷ നിലപാടുകളിലൂടെ കൈയടി വാങ്ങുന്ന നടിയാണ് വിദ്യാ ബാലന്‍. സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ മേഖലയില്‍ നേരിടുന്ന അനുഭവങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയാഒറുമുണ്ട്. ഒരു സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കു വയ്ക്കുകയാണ് വിദ്യാ ബാലന്‍.
ഒരു സംവിധായകന്‍ തന്നെ അയാളുടെ മുറിയിലേക്കു ക്ഷണിച്ചതെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച സൂത്രത്തെക്കുറിച്ചുമാണ് തുറന്നു പറഞ്ഞത്. കാസ്റ്റിങ് കൗച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, ഇതേക്കുറിച്ചുള്ള പല കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. അതായിരുന്നു എന്റെ രക്ഷിതാക്കളുടെയും പേടി. അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ പറയാനുള്ള കാരണവും അതാണ്. എന്നാല്‍, എനിക്ക് അങ്ങനെയൊന്നും നേരിടേണ്ടി വന്നില്ല. എന്നാല്‍, ഒരിക്കല്‍ എനിക്കൊരു മോശം അനുഭവമുണ്ടായി.
ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് പോയതായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കിയ ഒരു സിനിമയുടെ സംവിധായകനെ കാണുകയും സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ഒരു ഷോപ്പില്‍ വച്ച് കണ്ടുമുട്ടി.
എന്നാല്‍, തന്റെ മുറിയില്‍ പോയിരുന്ന് സംസാരിക്കാമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. ഞാന്‍ ഒറ്റയ്ക്കായിരുന്നു മുറിയില്‍. ഞാന്‍ ബുദ്ധിപൂര്‍വ്വം ഒരു കാര്യം ചെയ്തു. റൂമില്‍ എത്തിയതിന് പിന്നാലെ ഞാന്‍ വാതില്‍ മുഴുവനായും തുറന്നിട്ടു.
അതോടെ തനിക്കുള്ള വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. ആ സംഭവത്തേടെ ഞാന്‍ ആ സിനിമയ്ക്ക് പുറത്തായെന്നും വിദ്യ പറയുന്നു.